സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ജീവിക്കാം പ്രകൃതിയെ നശിപ്പിക്കാതെ

ജീവിക്കാം പ്രകൃതിയെ നശിപ്പിക്കാതെ

പണ്ടത്തെയും ഇപ്പോഴത്തെയും പരിസ്ഥിതി തമ്മിൽ വളരെ സാമ്യം ഉണ്ട് നമ്മുടെ പരിസ്ഥിതിയെ കാർന്നുതിന്നുന്ന പ്രവർത്തികൾ ചെയ്യുന്നത് നമ്മൾ തന്നെയാണ്, അത് പരിസ്ഥിതിക്ക് താങ്ങുവാൻ കഴിയുന്നതിലും അപ്പുറമാണ് മനുഷ്യനും, ജീവജാലങ്ങളും ഒരു ചങ്ങലയിൽ രണ്ടു കണ്ണികൾ തന്നെയാണ് വനാന്തരങ്ങളിൽ അപ്പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ജീവിക്കുന്ന ഒരു വിഭാഗം മനുഷ്യരും ഉണ്ട് അവർ പക്ഷെ ജീവിക്കുന്നത് പരിസ്ഥിതി പ്രാധാന്യം തിരിച്ചു അറിഞ്ഞും പ്രകൃതിയെ സംരക്ഷിച്ചും കൃഷിയും അതിനു അനുബന്ധിച് മറ്റു ജോലികൾ ചെയ്തും നാളത്തെ തലമുറക്കായി അവർ പ്രകൃതിയിൽ നിന്നും അവർക്ക് ആവശ്യം ആയിട്ട് ഉള്ള് ഭക്ഷ്യ സമ്പത്ത് ശേഖരിക്കുന്നു അവർ ഒരിക്കലും ഒരു തരത്തിലും പ്രകൃതിയെ നശിപ്പിക്കാൻ വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ല തന്നെയാണ് എന്നാൽ നാം ചെയ്യുന്നത് അവർക്ക് അവകാശം ഉള്ള് വന ഭൂമിയും കയ്യ് കലാക്കി പുത്തൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭം കുറിച്ച് കൊണ്ട് ഇരിക്കുന്നു. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിൻറെ വിസ്തൃതി കുറഞ്ഞ് വരുകയാണ് വന നശീകരണം തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാൻ കഴിയൂ. വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കാടുകളും മരങ്ങളും കൂടിച്ചേർന്നതാണ് നമ്മുടെ പ്രകൃതി. എന്നാൽ ഇന്ന് വനനശീകരണം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആണെന്നു വേണമെങ്കിൽ പറയാം. പല ആവശ്യങ്ങൾക്കായി മരം അനുമതിയോടെയും അല്ലാതെയും എല്ലാം മുറിച്ചുമാറ്റപ്പെടുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യസുഖങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നാം ഇല്ലാതാക്കുന്നത് നമ്മുടെ ഭൂമിയെതന്നെയാണ് പരിസ്ഥിതി നശീകരണത്തിന്ന് പ്രധാനമായി കാരണമായി ശാസ്ത്രലോകം ചുണ്ടികാണിക്കുന്നത് ഇതു തന്നെയാണ് പക്ഷെ നാം തന്നെ ഇതിനെ നായികരിക്കുന്നത് മറ്റൊരു വാത മുഖത്തിൽ കൂടിയാണ് സാങ്കേതികവിദ്യ(Technology) എന്ന് ഓമന പേരിട്ടു വിളിക്കുന്ന. ശെരിയാണ് സാങ്കേതികവിദ്യ നമ്മുടെ കാലത്തിനു അല്ലെങ്കിൽ പുതിയ അറിവുകൾ ഒരു വിരൽ തുമ്പിൽ നേടുവാൻ നമ്മെ സഹായിക്കുന്നു, കാലം ഒരിക്കലും പുറകോട്ട് പോകുവാൻ സാധിക്കില്ല അത് കൊണ്ട് ഇനി പ്രകൃതിയെ ചൂഷണം ചെയ്യാൻ നാം അനുവദിക്കില്ല എന്ന് സന്ദേശത്തോടെ നലൊരു നാളെക്കായി നമ്മുക്ക് തുടക്കം കുറിക്കാം


:- നോഹ ജാസ്മിൻ.ടി.എസ്
9-J1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം