സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അവധിക്കാല പാഠങ്ങൾ
അവധിക്കാല പാഠങ്ങൾ
അമ്മേ... നമ്മളെന്താ ഇങ്ങനെ? "പുലരിയുടെ നിശ്ശബ്ദതയെ ഭംഗിച്ച് ആ ചോദ്യം വീടിന്റെ ചുവരുകൾക്കിടയിൽ പ്രതിധ്വനിച്ചു." എന്താ മാളൂട്ടീ... നീ അങ്ങനെ ചോദിച്ചേ? "അമ്മയുടെ മുഖത്ത് ആശ്ചര്യഭാവം." അല്ലമ്മേ... ഇത്രയും ദിവസം വീട്ടിൽ തന്നെ ഇരുന്നപ്പോഴാണ് വീടിന്റെ ചുറ്റുപാടൊക്കെ ഒന്ന് നടന്ന് കണ്ടത്. ഹോ! എനിക്കങ്ങ് സങ്കടം തോന്നി... എല്ലായിടത്തും ചവറ് കൂട്ടിയിട്ടിരിക്കുവാ... നമ്മടെ ആ തോടില്ലേ...പണ്ടൊക്കെ ന്ത് രസായിരുന്നൂ ? ഞാനും ചേച്ചിയും ചേട്ടനുമൊക്കെ എല്ലാ അവധിക്കാലത്തും അവിടെപ്പോയി കളിക്കുമായിരുന്നില്ലേ? ഇപ്പൊ അതിന്റെയടുത്തേയ്ക്കേ പോകാൻ വയ്യ... ". പരാതികൾ പറഞ്ഞ് തീർത്തപ്പോൾ അവൾ വിഷമിച്ച് തലതാഴ്ത്തി."ഓ...അതായിരുന്നോ കാര്യം... കൊള്ളാം. നീ ഇന്നലെ പഴം കഴിച്ചിട്ട് തൊലി എവിടെയാ കളഞ്ഞത്? "." അതുപിന്നേ... ഞാൻ... "മടിച്ച് മടിച്ച് അവൾ പറഞ്ഞു." ടി. വി കാണുമ്പോൾ എഴുന്നേൽക്കാൻ മടിച്ച് ഞാൻ അത് ജനാലയിലൂടെ വലിച്ചെറിഞ്ഞു."അവൾ ലജ്ജയോടെ അമ്മയെ നോക്കി. "ആഹ്... ഇതു തന്നെയാണ് എല്ലാവരും ചെയ്യുന്നത്. മാലിന്യങ്ങൾ അവ നിക്ഷേപിക്കേണ്ട സ്ഥലത്തിടാതെ മടി കാരണം അവർ പൊതുസ്ഥലങ്ങളിലിടുന്നു. അങ്ങനെയാണ് നമ്മുടെ ചുറ്റുപാടും തോടുകളുമെല്ലാം ഇന്നീ കാണുന്ന അവസ്ഥയിലായത്.നമ്മൾ ബാല്യകാലം മുതൽ പഠിക്കുന്നതാണ് ശുചിത്വമെന്ന വലിയ പാഠം. എന്നാൽ അത് പാലിക്കുവാൻ നാം തയാറാകുന്നില്ല"." അപ്പോൾ ശുചിത്വം പാലിച്ചാൽ നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതും സുന്ദരവും ആയിത്തീരും. അല്ലേ അമ്മേ? എനിക്കിപ്പോൾ എല്ലാം മനസ്സിലായി. ഇനി ഞാൻ ശുചിത്വം പാലിക്കുകയും കൂട്ടുകാരോടൊക്കെ ശുചിത്വം പാലിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും.അമ്മേ...ഈ അവധിക്കാലത്ത് നമുക്കെന്തൊക്കെയാ ചെയ്യാൻ കഴിയുക? "." നമുക്ക് പച്ചക്കറിത്തോട്ടം ഉണ്ടാക്കാം, ഇഷ്ടമുള്ള മേഖലകളിൽ ശ്രദ്ധ ചെലുത്താം, പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും ഒരുക്കാം ...അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട് മാളൂട്ടീ നമ്മുടെ ഈ അവധിക്കാലം പ്രയോജനപ്രദമാക്കാൻ"."ശരിയാണമ്മേ...ഞാനിന്ന് തന്നെ ഇവയെല്ലാം പരീക്ഷിച്ചു നോക്കാം.".അങ്ങനെ മാളു അവളുടെ അവധിക്കാലം വീടിനുള്ളിൽ തന്നെ സന്തോഷപൂർവ്വം കഴിച്ച്കൂട്ടി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |