മഹാമാരി
ഇന്ന് ഉണ്ണിക്കുട്ടന് മറക്കാൻ പറ്റാത്ത ഒരു ദിവസത്തിന്റെ ഓർമ്മ ദിനമാണ്! അവന്റെ കുട്ടിക്കാലത്തെ കരിക്കൊണ്ട് പുതച്ച ഓർമ്മ ദിനം. ഓർമ്മകളെ അയവിറക്കിക്കൊണ്ട് ഉണ്ണി ഉമ്മറത്ത് ഇരിക്കുകയാണ്. അപ്പോഴാണ് അമ്മയുടെ വരവ് കൈയിൽ ഒരു ഗ്ലാസ് ചായയുമായി. "എന്താ ഉണ്ണി നീ അലോചിക്കണത്; "ഒന്നുമില്ലമ്മെ". ഉണ്ണി പറഞ്ഞു.കാലം എത്ര കഴിഞ്ഞു മോനെ എനിയും നീ അതൊന്നും മറന്നില്ലെ. അത്ര പെട്ടന്ന് മറക്കാൻ കഴിയുന്നതല്ലല്ലോ നടന്നതൊന്നും. അവൻ വീണ്ടും ആ കറുത്ത ദിനങ്ങൾ ഓർത്തു കണ്ണടച്ചു. വളരേ സമാധാനത്തോടെയും സന്തോഷത്തോടെയും ഉള്ള ജീവിതം. അമ്മ, അച്ഛൻ, ഒരു കുഞ്ഞ് അനുജത്തി അതാണ് ഉണ്ണിക്കുട്ടന്റെ കുടുംബം. അച്ഛൻ ഗൾഫിൽ ജോലി ചെയ്യുന്നു.ഉണ്ണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവന്റെ അച്ഛൻ.രണ്ട് വർഷങ്ങൾക്ക് ശേഷം മക്കളെ കാണാൻ ഗൾഫിൽ നിന്നും വരികയാണ് ഉണ്ണിടെ അച്ഛൻ. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും ." അമ്മ......... ,അച്ഛൻ എന്നാ വരികാ? അനു കൊഞ്ചിക്കൊണ്ട് ചോദിച്ചു."രണ്ട് ദിവസത്തിനുള്ളിൽ വരും മോളെ." അമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.ആ സമയം ടി.വി കണ്ടു കൊണ്ടിരുന്ന ഉണ്ണിക്കുട്ടൻ പെട്ടന്ന് അമ്മയെ വിളിച്ചു. ഓടി വന്ന അമ്മ വാർത്ത നോക്കി.ലോകം മുഴുവൻ ഒരു പകർച്ചവ്യാധി പടർന്ന് പിടിച്ചിരിക്കുന്നു. ആയിരക്കണക്കിന് ജനങ്ങൾ മരിച്ച് കൊണ്ടിരിക്കുന്നു. ഇതു കേട്ട അമ്മ പേടിയോടെ അച്ഛന് ഫോൺ ചെയ്തു. ഒത്തിരി നേരം വിളിച്ച് കഴിഞ്ഞാണ് അച്ഛൻ കോൾ എടുത്തത്. കാര്യം തിരക്കിയപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികളായി വീഴുകയായിരുന്നു. കാര്യം തിരക്കിയ ഉണ്ണിയോട് അമ്മ പറഞ്ഞു" മോനെ അച്ഛൻ വരുമെന്ന് തോന്നുന്നില്ല. ഈ അസുഖം ലോകം മുഴുവൻ പടർന്ന് പിടിക്കുന്നു. എങ്കിലും ശ്രമിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആളുകളെ വിഴുങ്ങുന്ന മഹാമാരി ആ നാടിനെയും വിഴുങ്ങി.പെട്ടന്ന് ഒരു ദിവസം ഒത്തിരി കഷ്ട്പ്പാടിന് ശേഷം അച്ഛൻ വീട്ടിലെത്തി. എന്നിട്ടും പ്രശ്നങ്ങൾ തീർന്നില്ല. വീട്ടിൽ വന്നു കേറിയതിനു പുറകെ തന്നെ എത്തി കാക്കിപ്പടയും ആരോഗ്യ സംഘവും;ഗൾഫിൽ നിന്നും വന്നതിനാൽ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കണം എന്ന് നിർദേശം ഉണ്ടത്രേ.ഒത്തിരി വിഷമി ച്ചാണ് ഉണ്ണിക്കുട്ടൻ ഇരിക്കുന്നത്. കാരണം വർഷങ്ങൾക്ക് ശേഷം വന്ന അച്ഛനോട് അടുത്തിരിക്കാനോ ഒന്ന് കെട്ടിപിടിക്കാനോ പറ്റുന്നില്ല.കുറച്ച് ദിവസങ്ങൾക്ക് ശേഷം അച്ഛന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി.തീരെ വയ്യാതായി പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോൾ ഡോക്ടർക്കൊരു സംശയം ഇതു കൊറോണ ആണോ എന്ന്. നിരീക്ഷിച്ചപ്പോൾ ഫലം പോസറ്റീവ്.ഇതറിഞ്ഞ അമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. ഒന്നും മനസ്സിലാകാതെ ഉണ്ണിക്കുട്ടനും അനൂട്ടിയും. ഹോസ്പിറ്റലിൽ നിന്നും തിരിച്ച് പോകുമ്പോ അവരുടെ കൂടെ അച്ഛൻ ഇല്ലായിരുന്നു. അച്ഛൻ ഉണ്ണിയെ നോക്കി പറഞ്ഞു" അമ്മയേയും അനിയത്തി കുട്ടിയേയും നല്ല പോലെ നോക്കണം. അച്ഛന്റെ പ്രത്ഥന കൂടെ കാണും." ഒന്നും മനസിലായില്ലെങ്കിലും ഉണ്ണി തല കുലുക്കി.ദിവസങ്ങൾക്ക് ശേഷം ആ വർത്ത ആ വീടിനെ തേടി എത്തി. ഉണ്ണിയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഇതറിഞ്ഞ അമ്മ നെഞ്ച് പൊട്ടി കരഞ്ഞു. അച്ഛനെ കാണണം എന്ന് വാശി പിടിച്ച ആ കുഞ്ഞുങ്ങളെ അവരാരും അച്ഛനെ കാണിച്ച് കൊടുത്തില്ല. ഒരു നോക്കുപോലും കാണാതെ അങ്ങനെ അവരുടെ അച്ഛൻ യാത്ര ആയി.
മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഉണ്ണി കണ്ണുകൾ തുടച്ചു. പെട്ടന്ന് ഒരു കോൾ വന്നു." ഡോക്ടർ ഉണ്ണികൃഷ്ണൻ രോഗിയുടെ അവസ്ഥ ഗുരുതരമാണ് പെട്ടന്ന് വരണം. കേട്ടപാതി ഉണ്ണി പെട്ടന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.മതിയായ ചികിത്സ കിട്ടാതെ അച്ഛനെ നഷ്ട്പ്പെട്ടയന്ന് ഉണ്ണി എടുത്ത തീരുമാനം ഇന്ന് ഉണ്ണിയെ ഒരു ഡോക്ടർ ആക്കിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|