സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾ2021-22

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് ലോകജനസംഘ്യദിനത്തോട് അനുബന്ധിച്ചു കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണവീഡിയോ തയ്യാറാക്കി. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചും വീഡിയോ തയ്യാറാക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവവുമായി ബന്ധപ്പെട്ട് സ്കൂളിൽനിന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകൾ AEO ആഫീസിൽ എത്തിച്ചു.പ്രാദേശിക ചരിത്രരചനയിൽ പങ്കെടുത്ത എട്ടാം ക്ലാസ്സിലെ നാസിഫ സമ്മാനത്തിന്അർഹയായി.


പ്രാദേശികചരിത്രം‍‍‍‍

സോഷ്യൽ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റ് ഓഫീസ് സന്ദർശനം കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രം കോർത്തിണക്കിയ ലഘു ചലച്ചിത്ര പ്രദർശനം വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ദേശസ്നേഹമുണർത്താൻ ഉതകുന്നതുമായിരുന്നു.</p?

സാമൂഹ്യശാസ്ത്ര മേള

ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചരിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു