സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.
2019-2020 അദ്ധ്യയന വര്ഷത്തെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം 24-6-19 ബുധനാഴ്ച നടത്തപ്പെട്ടു. ശാസ്ത്ര ക്ലബിന്റെ ലീഡർ മാരായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യു പി വിഭാഗത്തിൽ നിന്നും ലീഡർമാരെ തെരഞ്ഞെടുത്തു. ശാസ്ത്ര ക്ലബ്ബിന്റെ ഉദഘാടനം 26-6-19 ബുധനാഴ്ച ഉച്ചക്ക്, മദർ മാനേജർ Sr. ആലീസ് ജേക്കബ് നിർവഹിച്ചു. 'ശാസ്‍വിസ്മയങ്ങൾ ' അവതരിപ്പിച്ചുകൊണ്ട് എൽ പി, വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾ സദസ് കീഴടക്കി.
സയൻസ് ക്ലബ്ബിന്റെ മുൻവർഷത്തെ പ്രവർത്ത്നങ്ങൾ
2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു.
2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു.
ശാസ്ത്രമേള
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 26/09/2018-ഇൽ സ്കൂൾ തലത്തിൽ ശാസ്ത്രമേള നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ് വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു. സി വി രാമൻ ഉപയാസ മത്സരം സ്കൂൾ തലത്തിൽ നടത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലിഫാത്തിമയെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്
ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.