ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം....
കൂട്ടമായി പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം....
രോഗ ലക്ഷണങ്ങളാണെങ്കിൽ
ദിശയിൽ നാം വിളിക്കണം...
ചികിത്സ വേണ്ട സ്വന്തമായ്
ഭയപ്പെടേണ്ട ഭീതിയിൽ...
ഹെൽത്തിൽ നിന്ന് ആംബുലൻസും
ആളുമെത്തും ഹെൽപ്പിനായി....
ബസിലേറി പൊതു ഗതാഗതത്തിലില്ല യാത്രകൾ
പരത്തിടില്ല കോവിഡിന് ദുഷിച്ച ചീത്ത അണുക്കളെ...
മറ്റൊരാൾക്ക് നമ്മിലൂടെ രോഗമെത്തിക്കില്ല നാം...
ഓക്കിയും സുനാമിയും പ്രളയവും കടന്നു പോയി...
ധീരരായി കരുത്തരായി നാം ചെറുത്തതോർക്കണം...
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കോറോണയെ
തുരത്തി വിട്ട് നാടുകാത്തു നന്മയുള്ള മനുഷ്യരായ്...