പൂമ്പാറ്റ തൻ വർണ്ണ ശോഭയും
കിളികൾ തൻ മധുരശബ്ദവും
മനുഷ്യരുടെ അഴകിൻ പുഞ്ചിരിയും
ഭൂമിയിൽ എന്നും നിലനിൽക്കട്ടെ
വരുവിൻ വീടും പരിസരവും വൃത്തിയാക്കീടാം
സോപ്പു കൊണ്ട് കൈകൾ കഴുകീടാം
മുഖത്ത് മാസ്ക് ഉപയോഗിച്ചിടാം
രോഗാണുക്കളെ അകറ്റിടാം.
പ്രകൃതിയെ വ്യത്തിയാക്കീടാം
വിജയിക്കാനായി പ്രവർത്തിച്ചീടാം
മനസുകൾ തമ്മിൽ ചേർന്നീടാം
വീടും പരിസരവും വൃത്തിയാക്കീടാം
വൈറസിനെതിരെ പോരാട്ടം
കൂട്ടുകാരെ കൈകൾ മൂക്കിലും
കണ്ണിലും വായിലും പിടിക്കരുതേ
നമുക്ക് ഒന്നിച്ചു പിടച്ചിടണമെന്നാൽ
ഇന്നൊരൽപം അകലം പാലിച്ചിടാം
നാളെ ഒന്നിച്ചു പഠിച്ചീടാം
വീടും പരിസരവും വൃത്തിയാക്കീടാം
സ്വയം വൃത്തിയായീടാം
നല്ല ശീലം നടപ്പാക്കിടാം
ശുചിത്വമേറിയ ഭാരത മണ്ണിൻ
മക്കൾക്കായി പ്രാർത്ഥിച്ചീടാം