കൊറോണ എന്നൊരു ഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി
അങ്ങനെ നമ്മൾ കൂട്ടിലടച്ച
കിളികളെ പോലെയായി.
വീടിനു കാവലായി വാലാട്ടി നിൽക്കുന്ന
പട്ടിയെ മെരുക്കി ചങ്ങലയ്ക്കിട്ടു.
പാട്ടൊന്നു പാടി പഠിക്കുവാൻ
കുയിലിനെ കൂട്ടിനുള്ളിൽ ആക്കി
തേനീച്ചകൾക്ക് കൂടൊരുക്കി
അവയുടെ തേൻ പിഴിഞ്ഞെടുത്തു.
നേരം വെളുക്കുമ്പോൾ കൂവി ഉണർത്തുവാൻ
പൂവനെ നാം കൂട്ടിനുള്ളിൽ ആക്കി.
അമ്മ പശുവിന്റെ പാൽ കുഞ്ഞിന്
നൽകാതെ നാം അതു കുടിച്ചു.
എന്നിട്ടും നമ്മൾ വീട്ടിൽ
സന്തോഷം ഇല്ലാതെ ഇരിക്കുകയല്ലേ.