സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വുഹാനിലെ ആതിഥേയൻ

വുഹാനിലെ ആതിഥേയൻ

ആകാശത്തിലെ നക്ഷത്രങ്ങളെയും ഭൂമിയിലെ മൺതരികളെയും  എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത പോലെയാണ് അനശ്വരമായ പ്രപഞ്ചത്തിലെ ഗ്രഹങ്ങളും.അവയെ കണ്ടെത്തുവാനും തിട്ടപ്പെടുത്തുവാനും വളരെ പ്രയാസമാണ്.ഗവേഷകർ കണ്ടെത്തിയതും നമുക്ക് എല്ലാവർക്കും സുപരിചിതമായ വീനസ് എന്ന ഗ്രഹത്തെക്കുറിച്ച് ഒരു രഹസ്യം പറയട്ടെ. ഭൂമിയിൽ മനുഷ്യൻ എന്നോണം വീനസിലുമുണ്ട് അന്തേവാസികൾ. വൈറസ് എന്നാണ് പൊതു നാമം. പേര് പോലെ തന്നെ അവരും വ്യത്യസ്തരാണ്. പല ആകൃതിയിലും സൃഷ്ടിക്കപ്പെട്ട അവർക്ക് വ്യത്യസ്തമായ പേരും സ്വഭാവവുമാണ്. ഓരോ വൈറസും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് ആ ഗ്രഹത്തിന്റ് പ്രത്യേകത.അവരെ നിയന്ത്രിക്കുന്നതും  അവർ ബഹുമാനിക്കുന്നതും  സൃഷ്ടാവായ ദൈവത്തെയാണ്. പുറം ലോകത്തെക്കുറിച്ച് ദൈവത്തിൽ നിന്നാണ് അവർ അറിയുന്നത്.  കേട്ടറിഞ്ഞ അറിവുകളിൽ അവർക്ക് വ്യത്യസ്തമായി തോന്നിയത്  മനുഷ്യ സൃഷ്ടിയാണ്. മനുഷ്യരെ  ഒരു തരത്തിലും ഉപദ്രവിക്കരുത് ദൈവം പ്രത്യേകം അവരോടു കല്പിച്ചു.           കാലങ്ങളേറെ കടന്നുപോയി.         മനുഷ്യർ വലിയവൻ ആകാനും സ്വാർത്ഥതനാകാനും ആഗ്രഹിച്ചപ്പോൾ ദൈവം അവരിൽ നിന്ന് അകന്നു തുടങ്ങി. അവരുടെ മതാനുഷ്ഠാനങ്ങളും സുഖലോലുപതയും ദൈവത്തെ അവരിൽ നിന്നും അകറ്റി .      വൈറസ്    നഗരത്തിൽ ദൈവത്തോട് നിരന്തരം മനുഷ്യ വിവരങ്ങൾ അവർ അന്വേഷിച്ചു.  ഇന്നത്തെ മനുഷ്യരെ ദൈവം അവർക്ക് പരിചയപ്പെടുത്തി. മനുഷ്യർക്ക് ഒന്നിനെയും ഭയമില്ല . താൻ അവർക്ക് നൽകിയ ബുദ്ധി ഉപയോഗിച്ചു തനിക്കെതിരായി പ്രവർത്തിക്കാൻ തുടങ്ങി. അവർ ഒരു സ്ഥലത്ത് അടങ്ങിയിരിക്കില്ല. ലോകമെമ്പാടും ചുറ്റിക കാണാനാണ് അവർ ആഗ്രഹിക്കുന്നത്. ചീറിപ്പായുന്ന വാഹനങ്ങളുടെയും വാരിയെറിയുന്ന പണക്കെട്ടുകളുടെയും മീതെ  കഴുകനെപ്പോലെ  അവർ കുതിച്ചുയരും. സ്വന്തം സഹോദരൻറെ മുഖം നോക്കുവാൻ പോലും  അവർക്ക് സമയമില്ല . അവർ ഒത്തൊരുമിച്ച് പ്രവർത്തിക്കില്ല ,പകരം സ്വന്തം താല്പര്യങ്ങൾക്കായി മറ്റുള്ളവരെ ചൂഷണം ചെയ്യും. അത്തരം കറുത്ത മുഖംമൂടിയണിഞ്ഞ നന്ദി ഇല്ലാത്തവരാണ് മനുഷ്യർ. ദൈവം തൻറെ ഇടറിയ ശബ്ദത്തോടുകൂടി പറഞ്ഞുനിർത്തി .ഇത്രയും നാൾ തങ്ങൾ മനസ്സിൽ സൂക്ഷിച്ച് മനുഷ്യർ ഇത്രയും നീജരായി പോയല്ലോ എന്നോർത്ത് വൈറസുകൾ ദുഖിച്ചു. കുറെ നാളുകൾ പിന്നിട്ടു. ഒരുനാൾ കൊറോണ എന്നുപേരായ  വൈറസ് തൻറെ വാഹനം  എടുത്തു പ്രപഞ്ചത്തിൽ ഉടനീളം സഞ്ചരിച്ചുകൊണ്ടിരുന്നു.കുറെ വഴികൾ പിന്നിട്ടപ്പോൾ വാഹനം തകരാറിലായി. അത് ഭൂമിയിലെ  ചൈന എന്ന രാജ്യത്തെ  വുഹാൻ എന്ന പട്ടണത്തിൽ വന്നുവീണു. മാസങ്ങൾ ഏറെ കടന്നു പോയി. വീനസ് ഗ്രഹത്തിൽ പൊറോട്ടയെ കാണാതായ വിവരത്തെ പറ്റിയുള്ള അന്വേഷണം  ഇൻസ്പെക്ടർസ് ശേഖരിച്ചു കൊണ്ടിരുന്നു. കൊറോണ, വാഹനം തകർന്നു  ഭൂമിയിൽ അകപ്പെട്ടു എന്ന വിവരം  അവർ ദൈവത്തെ അറിയിച്ചു. ദൈവം ഭൂമിയിൽ കൊറോണ അന്വേഷിച്ചു. ഭൂമിയിലെ ശാന്തതയും നിശബ്ദതയും ദൈവത്തെ ആശ്ചര്യപ്പെടുത്തി. ദൈവം ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച്  കണ്ടുമുട്ടി. സന്തോഷംകൊണ്ട് കൊറോണ ദൈവത്തെ ആലിംഗനം ചെയ്തു. ഇരുവരും വീനസ് ഗ്രഹത്തിൽ പുറപ്പെട്ടു . കൊറോണ തൻറെ കഥ ദൈവത്തോടും നഗരവാസികളോടും പറഞ്ഞു. "പേടിച്ചുവിറച്ചി ട്ടാണ് ഞാൻ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയത് ദുഷ്ടരായ മനുഷ്യർ എന്നെ നശിപ്പിക്കും എന്നോർത്ത് ഏറെനാൾ അവരുടെ കണ്മുൻപിൽ പെടാതെ ഞാൻ നടന്നു.പക്ഷേ ഒരു വെളുത്ത കോട്ടിട്ട മാലാഖ എന്നെ പിടിച്ചു .എല്ലാം അവസാനിച്ചു എന്ന് ഞാൻ വിചാരിച്ചു. എന്നാൽ എൻറെ വിചാരങ്ങൾക്ക് ഭംഗം വരുത്തിക്കൊണ്ട്  അവർ എന്നെ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു. ഭക്ഷണവും വെള്ളവും നൽകി.  ഒപ്പം കോവിട്19 എന്ന പുതിയ പേര്. വുഹാൻ നഗരവാസികൾക്ക് ഞാൻ ആതിഥേയൻ ആണെന്ന് എനിക്ക് എനിക്ക് മനസ്സിലായി. അവരുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയില്ല പക്ഷേ ഞാൻ കാരണം ഒത്തിരി പേർ മരിക്കാനിടയായി. അതിൽ ഞാൻ നിസ്സഹായനാണ്.ദൈവമേ അങ്ങ് പറഞ്ഞതുപോലെ ഒന്നും ഞാൻ അവിടെ കണ്ടില്ല . ഭയം ഇല്ല എന്ന് പറഞ്ഞ അവർക്ക് ഏറ്റവും പേടി സ്വന്തം വർഗ്ഗത്തെ തന്നെയായിരുന്നു.എവിടെ നോക്കിയാലും ശാന്തത മാത്രം. എല്ലാവരും വീടുകളിലായിരുന്നു കൊണ്ട് ദൈവത്തെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു നമ്മുടെ നാടിനെ പോലെ അവിടെ കലഹം ഒന്നുമില്ല ഇല്ല എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതും ഞാൻ കണ്ടു. അങ്ങു പറഞ്ഞു അവർക്ക് പണമാണ് വലുത് എന്ന്. എന്നാൽ പല ആകൃതിയിലുള്ള ഇത്തിരിപ്പോന്ന മരുന്നുകളാണ് അവർ വില കൽപ്പിക്കുന്നത്. അങ്ങു പറയൂ ഇതിനൊക്കെ അർത്ഥമെന്താണ്? അവർ മാറിയത് എന്തുകൊണ്ടാണ്? ദൈവത്തിൻറെ ഉത്തരം  ഒരു പുഞ്ചിരിയിൽ ഒതുങ്ങുന്നത് മാത്രമായിരുന്നു......

ആഷ്നാ വർഗ്ഗീസ്
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ