സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രാമുവും മകനും
രാമുവും മകനും
ഒരു ഗ്രാമത്തിൽ രാമു എന്നൊരു കർഷകൻ ഉണ്ടായിരുന്നു. അയാൾ വളരെ കഠിനാധ്വാനിയും ശുചിത്വം പാലിക്കുന്ന ആളുമായിരുന്നു. പാടത്തെ പണി കഴിഞ്ഞു എത്തിയ ശേഷം അദ്ദേഹം എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. അയാളുടെ മകൻ രാജുവും വീടും പരിസരവും വൃത്തിയാക്കുന്നതിൽ അച്ഛനെ സഹായിച്ചിരുന്നു. ഒരു ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ അവിടമാകെ വൃത്തികേടായി കിടക്കുന്നത് അവൻ കണ്ടു. അവൻ അവിടെ ഉണ്ടായിരുന്ന എല്ലാ ചപ്പുചവറുകളും പെറുക്കിയെടുത്തു പുറത്ത് ചവറുകൾ കത്തിക്കുന്ന സ്ഥലത്ത് കൊണ്ടിട്ടു. ഇതുകണ്ട് ക്ലാസ്സിലെ മറ്റു കുട്ടികൾക്കു തങ്ങൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലായി. ക്ലാസിൽ എത്തിയ ടീച്ചറോട് കുട്ടികൾ കാര്യങ്ങളെല്ലാം പറഞ്ഞു. ടീച്ചർ അവനെ അഭിനന്ദിച്ചു. വൃത്തിയുള്ള പരിസരത്തുനിന്നേ നല്ല ചിന്തകൾ ഉണ്ടാവുകയുള്ളൂ എന്ന് ടീച്ചർ പറഞ്ഞു. രാജുവിനെ പോലെ നിങ്ങളെല്ലാവരും വീടും പരിസരവും വൃത്തിയാക്കാൻ വളരെയധികം ശ്രദ്ധിക്കണമെന്നും രോഗങ്ങൾ വരാതിരിക്കാൻ അവ നമ്മെ സഹായിക്കും എന്നും ടീച്ചർ കുട്ടികളെ ഉപദേശിച്ചു. സ്കൂളിൽ സംഭവിച്ചതെല്ലാം രാജു വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞു. അച്ഛനും അവനെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |