സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/മനശക്തി കൊണ്ട് നേരിടാം

മനശക്തി കൊണ്ട് നേരിടാം

പ്രകൃതിയുടെ നേർക്കാഴ്ച ആയിരുന്നു ആ ഗ്രാമം. ധാരാളം വൃക്ഷലതാതികളും വ്യത്യസ്ത നിറങ്ങളുടെ പുഞ്ചിരി ആകുന്ന തരത്തിലുള്ള പൂക്കളും കുന്നുകളും കുന്നിന്റെ അടിവാരത്ത് കാണുന്ന അരുവിയും അരുവിയുടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്ന ചെറുമീനുകളും അരുവിയുടെ ഇരുവശങ്ങളുമായി നിൽക്കുന്ന കുറ്റി ചെടികളും ചേർന്നു അതിസുന്ദരമായൊരു ഗ്രാമം. പ്രകൃതിയുടെ സൗന്ദര്യത്താൽ ഒതുങ്ങിനിൽകുന്ന മണിഗ്രാമം .ഗ്രാമത്തെ കുറിച്ച് വിവരിക്കുന്ന തിനേക്കാൾ കൂടുതൽ കാണുന്നതിലാണ് ഗ്രാമത്തിൻറെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും ചിരിച്ചുകൊണ്ട് ഉണരുന്ന സൂര്യൻ സന്ധ്യയാകുമ്പോൾ നെറ്റിയിൽ കുങ്കുമം ചാർത്തിയ എന്നത് കാണാൻ ധാരാളം വിനോദ സഞ്ചാരികൾ ഗ്രാമത്തിൽ എത്തുന്നു. ഗ്രാമത്തിൻറെ കുറച്ചുകൂടി ഉള്ളിലേക്ക് എത്തുമ്പോൾ ഒരു പൂങ്കാവനം കാണാം അതിനുളിൽ ധാരാളം മാങ്ങകൾ വഹിക്കുന്ന മാവുകൾ കാണാം. മാവിൻചുവട്ടിൽ നിന്നും കളിക്കുന്ന കുട്ടികളെ കാണാം സന്ധ്യ ആകുന്ന പൂങ്കാവനത്തിൽ സന്ധ്യ ആകുന്ന പൂങ്കാവനത്തിൽ നുള്ളിലെ അത്താണി കളിൽ ഇരിക്കുന്ന വയോധികരെ കാണാം. മണിഗ്രാമം അതിനുള്ളിലെ ഒരു ചെറുകുടലിൽ സുദർശനനും കുടുംബവും കഴിഞ്ഞിരുന്നു അവർ വളരെ സന്തോഷത്തോടെ ആ ഗ്രാമത്തിൽ ജീവിച്ചു. സുദർശനനെ അവിടെയുള്ള എല്ലാവർക്കും ഇഷ്ടമായിരുന്നു. കാരണം സുദർശനന്റെ പുഞ്ചിരി യോടുള്ള മുഖമായിരുന്നു പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാലും സുദർശനന്റെ മുഖത്ത് പുഞ്ചിരി കാണും നിറഞ്ഞ പുഞ്ചിരിയും പതറാത്ത മനസ്സുമാണ് സുദർശനന്റെ പ്രത്യേകത. സുദർശന ഈ മനോഭാവം ഗ്രാമത്തിൽ ഉള്ളവർക്ക് ഒരു പ്രചോദനമാണ് സുദർശനൻ മണി ഗ്രാമത്തിലെ ഒരു പ്രധാന കർഷകനാണ്. ധാരാളം നെല്ലുകൾ വിളയുന്ന സുന്ദരമായ ഒരു വയൽ. അതിനിടയിൽ പണിയെടുക്കുന്ന സുദർശൻ. ആകെ മുഴുവൻ സന്തോഷം. അങ്ങനെയിരിക്കെ ഒരുനാൾ ആ ഗ്രാമത്തിൽ ഒരു മഹാദുരന്തം വന്നിടിച്ചു. വൈറസ് കാരണം പടർന്നുപിടിക്കുന്ന ഒരു രോഗം. സുന്ദരമായ ആ ഗ്രാമം ഇപ്പോൾ തികഞ്ഞ അന്ധകാരത്തിൽ ആണ്. ഇരുട്ടിലാണ്. ആർക്കും ആരോടും യാതൊരുവിധ ഇടപെടലുകളും ഇല്ല. സന്തോഷം ഇല്ല. മൊത്തം അന്ധകാരം വൈറസ് ബാധിച്ച് ധാരാളമാളുകൾ ഗ്രാമത്തിൽ മരിച്ചു. ആർക്കും ഇത് തനിക്ക് എന്താണെന്നോ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഏറെ കുറെ പേർ മരണമടയുന്നത് എന്നോ അറിയില്ല. അങ്ങനെ ഗ്രാമത്തിൽ പതിവുപോലെ എത്തുന്ന നഗരത്തിലെ ഡോക്ടർമാരും നഴ്സുമാരും അവിടെയെത്തും. മാസത്തിൽ അഞ്ചു ദിവസം ഇവർ ഗ്രാമത്തിൽ എത്തും. ഗ്രാമത്തിലെ ആളുകൾക്ക് രോഗം ഉണ്ടായാൽ പരിശോധിച്ച് ഗുളിക നൽകിയവർ മടങ്ങും.പക്ഷേ ഇത്തവണ അവർ വൈകിയാണ് എത്തിയത്. അവർ വളരെ വ്യത്യസ്തമായി ആയിരുന്നു അവിടെ എത്തിയത്. കൈയുറകളും ദേഹം മുഴുവൻ ആവരണം ചെയ്ത വസ്ത്രങ്ങളും... ഇതായിരുന്നു അവരുടെ വേഷവിധാനം അവരെ കണ്ടതും അവിടെയുള്ള ഗ്രാമവാസികൾ അവരുടെ അടുത്തെത്തി അവിടെ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് അവരോട് പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു ഈ വിപത്ത് നഗരത്തിൽ ഉള്ളവർക്ക് പിടിച്ച് ധാരാളം പേർ മരണമടഞ്ഞു. ഇത് ഒരു തരം വൈറസ് ആണ്. ഇത് പെട്ടെന്ന് തന്നെ എല്ലാവരിലേക്കും പടർന്നു പിടിക്കും. ആരും കൂട്ടംകൂടി നിൽക്കാൻ പാടില്ല. ഈ രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവർ നൽകി. ധാരാളം പേർ മരണമടഞ്ഞു. അത് കാരണത്താൽ അവിടെ ടെസ്റ്റുകൾ നടത്തണം എന്നും അതിന് ആവശ്യമായ സാധനങ്ങൾ കൊണ്ട് എത്താമെന്നും ഗ്രാമവാസികളോടു പറഞ്ഞ് അവർ മടങ്ങി. അധികം വൈകാതെ തന്നെ ടെസ്റ്റിന് ആവശ്യമായ സാധനങ്ങളുമായി അവിടെയെത്തി. എല്ലാവരെയും പരിശോധിച്ചു. പക്ഷേ ആർക്കും തന്നെ രോഗം ഉണ്ടായിരുന്നില്ല കൂടുതൽ പരിശോധിച്ചപ്പോൾ ഡോക്ടരമാർക്കു മനസ്സിലായി എല്ലാവർക്കും തന്നെ രോഗപ്രതിരോധശേഷി ഉണ്ട്. മരണമടഞ്ഞവർ മറ്റ് പലവിധ രോഗങ്ങൾ കൂടി ഉള്ളവരാണ്. അവിടെയെത്തുന്ന വിനോദസഞ്ചാരികൾ വഴിയായിരുന്നു രോഗം പകരുവാൻ കാരണം. ധാരാളം അധ്വാനിക്കുന്നത് കൊണ്ടാണ് രോഗപ്രതിരോധശേഷി ഉണ്ടാകാൻ കാരണം എന്ന് ഡോക്ടർ പറഞ്ഞു. ആർക്കും രോഗമില്ലെന്ന് കരുതി ആരും അധികം പുറത്തിറങ്ങേണ്ട ഡോക്ടർമാർ പറഞ്ഞു മടങ്ങി. സുദർശൻ നൽകിയ പ്രചോദനവും നാം ചെയ്യുന്ന അധ്വാനവും കാരണത്താലാണ് നമുക്കാർക്കും രോഗം പിടിപെടാത്തത്..... അവരിൽ ഒരു ഗ്രാമവാസി പറഞ്ഞു. അധികം വൈകാതെ തന്നെ അവർക്ക് അവരുടെ സന്തോഷം വീണ്ടുകിട്ടി. എല്ലാവരും സന്തോഷപൂർവ്വം അവിടെ ജീവിച്ചു .

ഫർസാന ഫാത്തിമ എ
9 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ