ഭൂമിക്കായി പൊരുതാം
കരുതലോടെ പൊരുതുക നാം
പ്രതിരോധ മാർഗത്തിലൂടെ
ഈ ദുരന്തത്തെ പ്രതിരോധിക്കുക നാം
പോരാടുവാൻ നേരമായി
അറിവുള്ളവർ ചേർന്ന് പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗങ്ങളല്ലയോ
അനുസരിച്ചാൽ നാടിനു നന്മയായ് തീർന്നിടാം
അകലാതെ അകലാം നാളേയ്ക്ക് വേണ്ടി നാം
വൈറസിൽ നിന്നൊരു മോചനം നേടാം
സകലതും മാറ്റി വയ്ക്കാൻ ശ്രമിക്കുന്നു നാം
അകലെ നിർത്തൂ രക്ത ബന്ധത്തെ
അണപൊട്ടി ഒഴുകുന്ന സ്നേഹ ബന്ധം
വീട്ടിനുള്ളിൽ പാർത്തിടാം നാട്ടാരെ
അറിവുകൾ പകർന്നിടാം നമുക്ക്
കരുതലോടെ പൊരുതുക നാം
പ്രതിരോധ മാർഗത്തിലൂടെ