മലിനമുക്തമാക്കാം നമുക്കിനി
കരയും, ജലവും വായുവും.
കാക്കണം കല്പാന്തകാലം
നമ്മുടെ ഗേഹമാം ധരണിയെ.
അന്നം വിഷ മുക്തമാക്കാം
അന്നമാണഹമെന്നറിയണം
ബ്രഹ്മമാണന്നമെന്നറിഞ്ഞിടേണം.
പഴങ്ങളും ഹരിതമാം
ഇലക്കറികളും മലക്കറികളും
കീടനാശിനിതൻ പ്രഹരമേറ്റു പിടയുന്നു
മനുജാ.. അതുതേ നീയിനിയുമീ പാതകം
മറക്കാം പ്ലാസ്റ്റിക് സഞ്ചികളെ
നമ്മുടെ സഞ്ചിത സംസ്കാരമാം
തുണി സഞ്ചിയെ ഓർക്കാം
കത്തിജ്വലിക്കയാണ്
പ്ലാസ്റ്റിക്കിനാൽ ഭൂമിതൻ മാറിടം
വിഷപ്പുകതുപ്പി മണ്ണും
വിണ്ണും ജലാശയങ്ങളും.
വെട്ടിമുറിച്ചിടാമോ മരങ്ങളെ...
തണലും, ജീവ ശ്വാസവും അന്നവും പേറുന്നവ.
ശുചിത്വമാക്കാം നമ്മുടെ നാടിനെ
ഹരിതാഭമാം നമ്മുടെ നാടിനെ
ഉടയാടകൊണ്ട് പുതച്ചിടാം ജന്മഭൂമിയെ.