സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രകൃതി സ്‌നേഹം
പ്രകൃതി സ്‌നേഹം
ഒരിടത്ത് എലൻ എന്ന് പേരുള്ള ഒരു ബുദ്ധിമതിയായ കുട്ടി തന്റെ അമ്മയു ഒത്തു താമസി ച്ചിരുന്നു. അവൾ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു. പരിസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അവൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരു ന്നു. അങ്ങനെ ഒരു ദിവസം അവളുടെ പഠനത്തിനായി അവൾ നഗരത്തിൽ പോയി. അവിടെ കണ്ട കാഴ്ചകൾ ഒക്കെ അവളെ വേദനിപ്പിച്ചു. നഗരമെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നോടുക്കാൻശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പ്പിടിക്കുന്നു. സാമൂഹ്യവും സാംസ്ക്കാരികവും സാമ്പത്തിക വുമായ പുരോഗതിക്ക് വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകര മായി ബാധിക്കാറുണ്ട് അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായ ബാധിക്കാത്ത വിധത്തിലായിരികണം വികസനം നടപ്പിലാക്കേണ്ടത് എന്ന സത്യം എലനു മനസ്സിലായി. എലൻ കൃഷിയെ പറ്റി ആലോചിച്ചു കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാൽ അറിയാം എന്തു കൊണ്ടും കൃഷി ചെയ്യാൻ അനുയോജ്യരാണ് നമ്മൾ. എന്നാൽ ഇന്ന് കേരളം കണ്ട വർക്കറിയാം തലയുയർത്തി നിന്നിരുന്ന നെൽപാടങ്ങളുടെ സ്ഥാനത്ത് ഇന്ന് പെട്ടി പോലെ അടുക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളാണ് കാണാൻ കഴിയുക. അങ്ങനെ എലൻ അവളാൽ കഴിയുന്ന രീതിയിൽ കൃഷിചെയ്യാൻ തയ്യാറായി എലൻ കൂട്ടുകാരുമൊത്ത് ഒരു ചെറിയ കൃഷി ഭൂമി കണ്ടെത്തി അവിടെ പലതരത്തിൽ ഉള്ള വിത്തുകൾ പാകി. അതിലൂടെ അവൾ വലിയ വിജയം നേടി എടുത്തു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |