സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നമുക്കും പഠിക്കാം

ഇത് നമുക്കും പഠിക്കാം

ഒരുപാടാളുകൾ സ്ഥിരം വരാറുള്ള ഒരു പാർക്ക് ഒരു ദിവസം വൈകുന്നേരം . അവിടെ അൽപ്പം അകലെയായി കുറച്ചു ആളുകൾ കൂട്ടം കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. അതിൽ ഒരാൾ ജ്യൂസ്‌ കുടിച്ചിട്ട് കുപ്പി താഴേക്കു ഇടുന്നു. സമീപത്തായി ഒരു ട്രാഫിക് പോലീസ്, അയാൾ ഒരു പേനകൊണ്ട് ബുക്കിൽ എഴുതുന്നു. പേനയിൽ മഷി തീർന്നു എന്ന് തോന്നുന്നു അദ്ദേഹവും പേന താഴേക്കു വലിച്ചെറിഞ്ഞു. കുറച്ചകലെ ഒരു അമ്മയും കുഞ്ഞും, വർണ്ണക്കടലാസിൽ പൊതിഞ്ഞ ആ കവറിൽ എന്തോ പലഹാരം കഴിച്ചിട്ട് ആ കവർ താഴെയിട്ടു. ഇങ്ങനെ പല മുഖങ്ങൾ അവർ ഇതു തന്നെ ആവർത്തിക്കുന്നു. ആ പരിസരം മുഴുവൻ വൃത്തിഹീനമാക്കാൻ അവർക്ക് ഒരു മടിയും ഇല്ല.അവിടെ ഒരു വൃദ്ധൻ ഇതെല്ലാം കണ്ടു വളരെ സങ്കടത്തോടെ നോക്കിയിരുന്നു. പണ്ട് കുട്ടിക്കാലത്തു ഞാൻ ഓടിക്കളിച്ചിരുന്ന മൈതാനം ഇപ്പോൾ ഇവിടെ സിമെന്റ് ബെഞ്ചുകൾ, നടവഴികൾ ടൈൽ ഇട്ടു മോടി കൂട്ടി പാട്ടു കേൾക്കാൻ സൗകര്യം ഉണ്ട്. പക്ഷെ ഓടിക്കളിക്കാൻ പോയിട്ട് നടവഴി പോലും ഇല്ല. പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ശ്വാസം എടുക്കാൻ കഴിയുന്നില്ല. ദുർഗന്ധം, മാലിന്യം. ആ വൃദ്ധൻ പതിയെ എണീറ്റു താഴേക്കിടന്ന ചപ്പുചവറുകൾ എടുത്തു ഒരു മൂലയിൽ കൂട്ടി വയ്ക്കാൻ തുടങ്ങി. കുറച്ചു നേരമായി ഇത് ചെയ്യുന്ന വൃദ്ധനെ ബെഞ്ചിൽ ഇരുന്ന കുട്ടി ആദ്യം അറപ്പോടെ നോക്കി എങ്കിലും അവന്റെ ഉള്ളിൽ ഒരു കുറ്റബോധം, ഇത് ഞാൻ ഉൾപ്പെടെ ഉള്ള ആളുകൾ ഇട്ട മാലിന്യം അത് മാറ്റേണ്ടത് എന്റെ കൂടി കടമയാണല്ലോ . അവൻ മെല്ലെ ബെഞ്ചിൽ നിന്നിറങ്ങി കുനിഞ്ഞു നിലത്തുകിടന്നു പ്ലാസ്റ്റിക് കവർ എടുത്തു ഒന്ന് , രണ്ടു ,മൂന്നു എന്ന് തുടങ്ങി നിലത്തു നിന്ന് പ്ലാസ്റ്റിക് പേപ്പറുകൾ കവറുകൾ ഒക്കെ പെറുക്കിയെടുത്തു .കണ്ടു നിന്ന മറ്റു കുഞ്ഞുങ്ങളും പങ്കുചേർന്നു .കുട്ടികളുടെ ഈ പ്രവൃത്തി മുതിർന്നവരിലേക്കും എത്തി .അവർ ഒന്ന് ചേർന്ന് ആ പാർക് മുഴുവൻ വൃത്തിയാക്കി . സ്വന്തം ശരീരവും സ്വന്തം വീടും മാത്രമല്ല നമ്മൾ ജീവിക്കുന്ന സമൂഹത്തോടും നമ്മുടെ പരിസ്ഥിതിയോടും നമുക്ക് ഉത്തരവാദിത്തമുണ്ട് എന്ന യാഥാർഥ്യം അവർ തിരിച്ചറിഞ്ഞു . ഇത് നമുക്കും പഠിക്കാം

സമീന അമീർ
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ