സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോവിഡ് 19 സമ്മാനിച്ച ദുസ്വപ്‌നങ്ങൾ

കോവിഡ് 19 സമ്മാനിച്ച ദുസ്വപ്‌നങ്ങൾ

ഇന്ന നമ്മുടെ ലോകം മുഴുവൻ കോവിഡ്‌ 19 എന്ന ഒരു മഹാമാരിയുടെ ഇരുട്ടിലാണ്‌.ഈ ഇരുട്ടിനെ അകറ്റാനുള്ള വെളിച്ചം അന്യേഷിക്കുകയാണ്‌ ഇന്ന ലോകരാജ്യങ്ങൾ.ലോകം മുഴുവനും ഈ ഇരുട്ട വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.ഈ വൈറസ് കാരണം നമ്മുടെ രാജ്യത്തിനും ലോകത്തിനും നഷ്ടമായത് ഏറെയാണ്‌.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക പുറത്തിറങ്ങാൻ കഴിയാതായി. കർഷകർക്ക അവരുടെ വയലുകളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. പരീക്ഷകളൊക്കെ കഴിഞ്ഞ ശേഷം അവധിക്കാലം ബന്ധുക്കളോടൊത്ത ചിലവഴിക്കാം എന്ന വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ ഇന്ന അവർക്ക് ഒരു സ്വപ്‌നങ്ങളായി തീർന്നിരിക്കുകയാണ് രാജ്യങ്ങളിൽ ഏറ്റവും സമ്പന്നമായ അമേരിക്കയിൽ ഇന്ന ആയിരങ്ങളാണ് മരിച്ച്‌ വീഴുന്നത്.മരണം നിയന്ത്രിക്കാനാവാതെ അമേരിക്ക ഇന്ന ഒരു ശവപറമ്പാകുന്നു.ബന്ധുമിത്രാതികൾക്ക കോവിഡ്‌ കാരണം മരണമടഞ്ഞ തങ്ങളുടെ സ്വന്തക്കാരെ ഒന്നു കാണുവാൻ പോലും സാധിക്കാതെ അവർ വീടുകളിൽ കണ്ണീരോടെ കഴിയുകയാണ്. തുഛമായ മാസ വരുമാനംകൊണ്ട് ജീവിതം തള്ളി നീക്കുന്നവർ ലോക്‌ ഡൗൺ മൂലം ജോലിക്കുപോകുവാൻ കഴിയാതെ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഴിയുകയാണ്. ആർഭാടത്തോടെ നടത്തുന്ന ആഘോഷങ്ങളും വിവാഹങ്ങളുമൊക്കെ ഇന്ന വെറും ചടങ്ങുകൾ മാത്രമായി ചുരുക്കിയിരിക്കുകെയാണ്.ഒരു ആപത്തുവന്നാൽ മാത്രമേ നമ്മിൽ ഒളിച്ചിരിക്കുന്ന നല്ല പ്രവർത്തികൾ പുറത്തു വരുകയുള്ളു. ഈ കോവിഡ്‌ കാലത്തും വഴിയോരങ്ങളിലും മറ്റും പാർപ്പിടവും ഭക്ഷണവും ഉടുക്കുവാൻൻ ഉടുതുണി പോലും ഇല്ലാത്തവർക്ക സഹായമായി ഒരു കൂട്ടം മനുഷ്യരെ നമുക്ക് കാണാം. സ്വന്തം ജീവൻ പോലും മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചുകൊണ്ട് സ്വന്തക്കാരെപോലും ഉപേക്ഷിച്ച് രാവും പകലും എന്ന് വിത്യാസമില്ലാതെ നിത്യ ദിവസങ്ങളിലും നമ്മുടെ ലോകത്തിനും രാജ്യത്തിനും വേണ്ടി മരണവുമായി പോരിടുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും പോലീസ്‌ ഉദ്യോഗസ്ഥർക്കുവേണ്ടിയും ഒരു അമ്മയുടെ പരിചരണം നൽകുന്ന ആരോഗ്യ മന്ത്രിക്കു വേണ്ടിയും മുഖ്യമന്ത്രി ക്കുവേണ്ടിയും കേന്ദ്രസർക്കാർക്കുവേണ്ടിയും വീട്ടിൽ സുരക്ഷിതരായിരിക്കുന്ന നമുക്ക് പ്രാർത്ഥിക്കാം. വീട്ടിൽ സുരക്ഷിതരായിരുന്നുകൊണ്ടും സർക്കാർ പറയുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചുകൊണ്ടും കോവിഡ്‌ 19 എന്ന് മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം

കാതറിൻ ക്രിസ്റ്റഡിമ
9 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം