എട്ടുദിക്കിലും മുഴങ്ങിടുന്നിന്ന്
എൻ കാതിലും കാറ്റിൻ ധ്വനിയിലും നിന്റെ നാമം
എങ്ങു നിന്ന് വന്നിടുന്നു നിൻ ആക്രോശം
എങ്കിലും പോരടിച്ചു മുന്നേറിടും ഞങ്ങൾ
ഉത്കണ്ഠയോ ഭയമോ ഏശിടാതെ
ധൈര്യപൂർവ്വം ജാഗ്രതയോടെ
പ്രവർത്തിച്ചിടും ഞങ്ങൾ
കൈകൾ നിരന്തരം വൃത്തിയാക്കിടും ഞങ്ങൾ
സാമൂഹ്യ അകലം പാലിച്ചിടും ഞങ്ങൾ
മാസ്കുകൾ ധരിച്ചു മാതൃകയായിടും ഞങ്ങൾ.
നാളെയെന്ന സ്വപ്നം കാത്തിടും ഞങ്ങൾ.