പകലന്തിയോളം അലഞ്ഞു നടന്നവർ
അകലങ്ങളിലായി നോക്കി നിൽക്കുന്നിതാ
രാവിന്നു പകലായിമാറിയതറിയുവാൻ
ജനലിൻപാളി തുറക്കവേണം
നേരംതികയാതെ ധൃതികൂട്ടിയിരുന്നവർ
നേരം കളയുവാൻ പാടുപെടുന്നിതാ
അയ്യോ കഷ്ടം ഇന്നീ ജീവിതം
നാലു ചുമരിനുള്ളിൽ
പക്ഷേ സോദരരേ പ്രകൃതിയോ
മുക്തയായി മനുജരുടെ
മലിനമാം കരങ്ങളിൽ നിന്നും