ആണും പെണ്ണുമില്ല,
വലുപ്പച്ചെറുപ്പം പരിഗണിച്ചില്ല,
വർഗ്ഗവും വർഗ്ഗീയതയും ജാതിയും നോക്കിയില്ല,
ജോലിയോ ബാങ്ക് ബാലൻസോ
ആസ്തിയോ അന്വേഷിച്ചില്ല,
ബധിരനെയോ മൂകനെയോ
അദ്ധനെയോ മാറ്റി നിർത്തിയില്ല.
ഒറ്റ ലക്ഷ്യം ഒരേയൊരു ആവശ്യം
കൊറോണയ്ക്ക് കയറിക്കൂടാൻ ഒരു
ശരീരം മാത്രം മതിയായിരുന്നു.
അത് ആരെന്നോ എങ്ങനെയെന്നോ
എവിടെയെന്നോ നോക്കിയില്ല,
കാത്തുനിന്നതുമില്ല.
മരണത്തിനും ജീവിതത്തിനുമിടയിലൊരു
മനുഷ്യനു ജീവിക്കാനൊരു
പടയാളിയെപ്പോലെ ആകേണ്ടി വന്നു.
മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും ആയുധവും,
കൊറോണ കിറ്റ് പടച്ചട്ടയും ആക്കേണ്ടി വന്നു.
മുന്നിൽ നിന്ന് യുദ്ധം ജയിക്കാൻ ,
നേതാവും പടനായികയുമിയി,
ഇരട്ടച്ചങ്കൻ സഖാവും ടീച്ചറമ്മയും
ഉണ്ടെന്ന ധൈര്യത്തിൽ മുന്നേറാം
ചരിത്രത്തിലൊരു നാഴികക്കല്ലാകാൻ
സൈന്യമായ് മാറിയ മാലാഖമാരുടെയും
മറ്റ് അണികളുടെയുമൊപ്പം ചേർന്ന്
പ്രവർത്തിക്കാം.
നമുക്കും ഈ കൊറോണക്കാലം
വീട്ടിലിരുന്ന് പൊരുതാം
സമൂഹ നന്മക്കായ്...