കൈകോർത്തിടാൻ നേരമായി വന്നു കൂട്ടരേ......
ജനതയെ കൊന്നു നശിപ്പിക്കാനായി ഈ
മഹാമാരിയിവിടെ വന്നു.....
ഇടതുകാൽ ചൈനയിലൂന്നി നിവർന്നു നീ പിന്നെ......
വലതുകാൽ നീട്ടി ചവുട്ടി
നിവർന്നത് ഇററലി നാട്ടിലോ.......
ജനങ്ങളോ കൂട്ടിലും മൃഗങ്ങളോ നാട്ടിലും
പടർന്നിറങ്ങി തുടങ്ങി.....
ഒഴിവാക്കിടാം സ്നേഹസദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം..........
ഓർക്കണം കൂട്ടരേ കൈകൾ കഴുകാൻ
എന്നെന്നും ഓർത്തിരിക്കേണ്ടതുണ്ട്.....
പുറത്തു പോകുമ്പോൾ മുഖം മറക്കേണ്ടതുണ്ട്
തടയേണ്ടതുണ്ടീ മഹാമാരിയെ.........
പരിഹാസമോടെ നടക്കുന്ന കൂട്ടരേ
കേട്ടീടണം ഈ ദു:ഖ വാർത്ത.......
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
പതിനായിരക്കണക്കിനു ജീവനാണ്..........
ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
എന്ന കാര്യം ഓർത്തീടണം.........
മുന്നേറീടാം നമുക്ക് ഒരുമിച്ച്.....
ഇവിടെ നിൻ നൃത്തം മതിയാക്കി പോകൂ
"കൊറോണ" നീ .........