അക്ഷര മുത്തുകൾ കോർത്തൊരീപാതയിൽ
ഇത്തിരി ദീപം പകർന്നിടാൻ
അറിവിന്റെ വാതിൽതുറന്ന്
ഒത്തൊരുമിച്ചു മുന്നേറാം
ജാതി-മത-വർണ്ണ ഭേദമന്യേ
പാറിക്കളിക്കാം ശലഭങ്ങളായ്
വലിയവൻ ചെറിയവൻ എന്നില്ലാതെ
കൈകോർത്ത് പോകാം ഹർഷമോടെ
കൂടെപ്പഠിക്കുന്ന കൂട്ടരിൽക്കാണണം
ദൈവത്തിൻ സ്നേഹവും ലാളനവും
വന്ദ്യരാം ഗുരുക്കളെ കൈവണങ്ങി
ശിരസ്സ് നമിച്ചു സ്തുതി പറയാം.