സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അതിജിവിക്കാം കോറോണയെയും

അതിജിവിക്കാം കോറോണയെയും

മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത് ഗോളാകൃതിയിലുള്ള കൊറോണാ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ കാരണമാണ് പ്രധാനമായ പക്ഷിമൃഗാതികളിൽ രോഗങ്ങൾ ഉണ്ടാകുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകെയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട് സാധാരണ ജലദോഷം മുതൽ വിനാശകാരിയായ നിമോണിയായും ശ്വസന തകരാർ വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാകുന്നു നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്ക്. മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ് 2002, 2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്നുപിടിച്ച SARS സഡൻ (അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം)8096 പേരെ ബാധിക്കുകയും776 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തു 2012 സൗദി അറേബ്യയിൽ MERS ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം) കൊന്നൊടുക്കിയത് 858 പേരെയാണ് ഇവയും കൊറോണ വൈറസ് വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധ കളാണ്.

ഫർസാന
5 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം