സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്. 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ഡസ്കും ബഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്. ശാസ്ത്ര, സാഹിത്യ, വിജ്ഞാന മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, കമ്പ്യൂട്ടർ പഠനത്തിനായി 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, എല്ലാ ക്ലാസ്സ് മുറികളിലും വായനാ മൂല, ഗണിത ലാബ്, എന്നിവ ലഭ്യമാണ്. റാമ്പ് & റെയിൽ, പാചകപ്പുര, ശുചിമുറികൾ, എന്നിവ സ്കൂളിനുണ്ട്.