സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ രോഗം ഇന്ന് ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുകയാണ് ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിനടുത്തു ജീവനെടുത്ത കോവിഡ് 19 എന്ന വൈറസ് ഇന്ത്യയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഇത്തരം ഒരു അവസ്ഥയിൽ പതറിപ്പോകാതെ ഉറച്ചമനസ്സോടെ പോരാടുകയാണ് ലോകത്തിലെ ആരോഗ്യ പ്രവർത്തകരും മറ്റു ജീവനക്കാരും ' നമ്മുക്ക് പരാജയപ്പെടാനാകില്ല പ്രശ്നങ്ങൾ നമ്മെ കീഴ്പെടുത്തിക്കൂടേ ' എ പി ജെ അബ്ദുൽ കലാം പ്രശസ്ത ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ കലാമിന്റെ ഈ വാക്കുകൾ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ നമ്മുക്ക് പ്രചോദനമാണ് . ഓരോ നിമിഷവും ലോകത്തിന്റെ പല കോണുകളിലും ആയിരങ്ങളെ രോഗകിടക്കയിലേക്കു വീഴ്ത്തുമ്പോഴും കോവിഡ് 19 എന്ന സൂക്ഷ്മാണുവിനെ വരുതിയിൽ നിർത്താൻ മറ്റൊരു കോണിലിരിക്കുന്ന മനുഷ്യർക്ക് ആവുന്നു എന്നത് പ്രത്യാശയിലേക്കുള്ള വാതിലാണ് . ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ആകുലതകളുടെയും ഈ കാലം കടന്ന് സജീവവും സന്തോഷം നിറഞ്ഞതുമായ ദിനങ്ങളിലേക്ക് ലോകം ഉയർത്തെഴുന്നേക്കും എന്നത്തിൽ സംശയമില്ല . ഇത്തരം ഒരു വ്യാധിയെ ഇല്ലാതാക്കാൻ സ്വന്തം ജീവൻ ബലികൊടുത്തു കൊണ്ട് ആയിരങ്ങളെ രക്ഷിക്കാനുള്ള സേവനങ്ങളിലാണ് ആരോഗ്യ പ്രവർത്തകർ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും രോഗം പരക്കുകയാണ് . ക്ഷമയോടെയുള്ള കാത്തിരിപ്പും മനക്കരുത്തും സഹാനുഭൂതിയോടെയുള്ള സഹകരണവും കൊണ്ട് മാത്രമേ ജയിക്കാനാവു . ഈ പ്രതിസന്ധിയുടെ മറുകര താണ്ടാൻ ക്ഷമയും സംയമനവും ത്യാഗവുമാണ് ആവശ്യം ഒരുപക്ഷെ മനുഷ്യന് സ്വന്തം ചെയ്തികളിലേക്ക് തിരിഞ്ഞുനോക്കാനും പലതും തിരുത്താനും പുതുക്കാനും പ്രകൃതി ഒരുക്കിയ അവസരമായിരിക്കാം ഇത് . ആ അവസരം പാഴാകാതിരിക്കാൻ നമ്മുക്ക് ശ്രമിക്കാം . പ്രശ്നങ്ങൾ തരണം ചെയ്തു വളർച്ചയുടെ പുതിയ പടവുകൾ കടന്നു നമ്മുടെ സംസ്കാരം മുന്നേറുന്നു എന്ന് നമ്മുക്ക് പ്രത്യാശിക്കാം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |