കുട്ടികളെല്ലാം പാലിക്കേണം
ശുചിത്വ കല്പന പത്തെണ്ണം
കാലത്തേറ്റാലുടനെ തന്നെ
പല്ലുകൾ നന്നായ് തേക്കേണം
ശുചി മുറിയിലും പോയി വരുമ്പോൾ
കൈകൾ നന്നായ് കഴുകേണം
കൈ കഴുകാതെയൊന്നും തന്നെ
വായിൽ വെക്കരു തോർക്കേണം
സ്കൂളിൽ പോകാൻ നേരം നന്നായ്
കുളിച്ചൊരുങ്ങി പോകേണം
പോകും വഴികളിലുടനീളം
തുപ്പും ശീലം മാറ്റേണം
ടവ്വലൊരെണ്ണം പോക്കറ്റിൽ
കരുതണമെപ്പഴുമോർക്കേണം
ചുമയും തുമ്മലുമുണ്ടെങ്കിൽ
sവ്വൽ കൊണ്ടു മറയ്ക്കേണം
പുസ്തകത്താളുകളോരോന്നും
തുപ്പൽ കൊണ്ടു മറിക്കരുതേ,
കൈനഖമൊന്നും കടിക്കരുതേ,
കൈവിരൽ വായിൽ തിരുകരുതേ,
വീട്ടിൽ വന്നാൽ കൈയ്യും കാലും
കഴുകി കയറണമെപ്പോഴും.
കുളിച്ചു കഴിഞ്ഞാലലക്കിയുണക്കിയ
വസ്ത്രം തന്നെയുടുക്കേണം
കല്പനയെല്ലാം പാലിച്ചാൽ
മാറി നടക്കും രോഗങ്ങൾ
നല്ലൊരു വീടും നാടും തീർക്കും
പൗരന്മാരായ് മാറും നാം !