തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം. 
തങ്കിയ്ക്ക് ആ പേരു ലഭിച്ചതെങ്ങനെ


 മലയാളക്കരയിൽ കിഴക്കിന്റെ വെനീസിന്റെ ഉത്തര പശ്ചിമാതിർത്തിയിൽ കടപ്പുറത്തിന്റെ ഭാഗമായി അറബിക്കടലിന്റെ താരാട്ട് പാട്ട് കേട്ട് കേരത്തലപ്പുകൾ ആലോലമാടുന്ന പ്രകൃതി രമണീയത നിറഞ്ഞു തുളുമ്പുന്ന കടക്കരപ്പള്ളിയിലെ ഒരു അനുഗ്രഹീത പ്രദേശമാണ് തങ്കി. കേരള ചരിത്രം മാറ്റിയെഴുതപെട്ടേക്കാവുന്ന ചരിത്ര വേരുകൾ മൺമറഞ്ഞു കിടക്കുന്ന ഒരു പ്രദേശമാണിത്. എ.ഡി പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് കരപ്പുറം പ്രദേശം കടലിനടിയിൽ ആയിരുന്നുവെന്നും വൻ പ്രകമ്പനങ്ങളോ, കൊച്ചി തുറമുഖ രൂപീകരണവുമായി  ബന്ധപ്പെട്ട് തെക്കോട്ട് എക്കൽ അടിഞ്ഞോ രൂപാന്തരപ്പെട്ടത് ആകണം കരപ്പുറം എന്ന് അനുമാനിക്കാൻ ഉള്ള ഒത്തിരി തെളിവുകൾ ചരിത്രാന്വേഷികൾക്ക് ഇവിടുത്തെ ഭൂമിശാസ്ത്ര സവിശേഷതകളിൽ നിന്നും മനസ്സിലാക്കാം.
                         പണ്ട് ചെമ്പകശ്ശേരി രാജവംശത്തിന് അധീനതയിലായിരുന്ന പ്രദേശമായിരുന്നു തങ്കി. കൊച്ചി രാജവംശത്തിന്റെ ഭാഗമായിതിർന്നതിനു പിന്നിൽ പോർച്ചുഗീസ് നാവിക പടത്തലവനും പിന്നീട് കൊച്ചി രാജാവിന്റെ സർവസൈന്യാധിപനും ആയിത്തീർന്ന ആൻഡ്രൂസ് പെരേരയ്ക്ക് അനിഷേധ്യമായ പങ്കുണ്ട്. അർത്തുങ്കൽ കൊച്ചി രാജാവ് പണികഴിപ്പിച്ച അരങ്ങംപറമ്പ് ബംഗ്ലാവിൽ താമസമാക്കിയ ആൻഡ്രൂസ് പെരേരയ്ക്ക് പിൻതലമുറക്കാരാണ് അന്ത്രപ്പേര്ന്മാർ. കൊച്ചിരാജാവ് കര മൊഴിയായി കൽപ്പിച്ചു നൽകിയ അർത്തുങ്കൽ,തങ്കി പ്രദേശങ്ങളിൽ താമസിച്ച് ഇവർ പിന്നീട് നാടുവാഴികളും ഫ്യൂഡൽ പ്രഭുക്കന്മാരും ആയി തീർന്നു.
                        അന്ത്രപ്പേർ കുടുംബാംഗങ്ങൾ അധികവും തങ്കിയിലാണ് നി വസിച്ചത് എന്നതും തങ്കിയുടെ അക്കാലത്തെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളക്കെട്ടും, ചതുപ്പും,ചിറകളും , പാടങ്ങളുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വെള്ളക്കെട്ട് എന്നർത്ഥമുള്ള  'TANK' എന്ന പദത്തിൽ നിന്ന് ശബ്ദരൂപഭേദമുണ്ടായി തങ്കിയായിതീർന്നിരിക്കുന്നു. ഇതാണ് തങ്കി എന്ന സ്ഥല നാമത്തിനു പിന്നിൽ അനുമാനിക്കാനുള്ള വസ്തുത.

തങ്കിയിലെ ജനങ്ങളുടെ തൊഴിൽ, കൃഷി രീതികൾ, ചെറുകിട വ്യവസായങ്ങൾ

തങ്കിയിലെ തൊഴിൽ മേഖലയെക്കുറിച്ച് പറയുമ്പോൾ ആദ്യകാലത്ത് കാർഷികരംഗം തന്നെയായിരുന്നു മുഖ്യം. ആ കാലഘട്ടത്തിൽ ഒരു കർഷക തൊഴിലാളിക്ക് ഒന്നര അണയായിരുന്നു കൂലി.കൂടാതെ രാവിലെ 10 മണിക്ക് കപ്പയും കള്ളും, ഉച്ചയ്ക്ക് ഊണും, 4 മണിക്ക് ഒരു തുണ്ട് കള്ളും ലഭിച്ചിരുന്നു.'സ്ത്രീകൾ കർഷകവൃത്തിയോടൊപ്പം വൈകുന്നേരങ്ങളിൽ കയറും പിരിക്കും. അവനവൻ്റെ മടലും മുതലാളിമാർ തരുന്ന മടലും തോട്ടിലഴുക്കിയെടുത്ത് തല്ലി ചകിരിയാക്കിയാണ് കയർപിരിക്കുന്നത്.തേങ്ങ വെട്ടിയുണക്കിയത് കൊപ്രയാക്കി ചേർത്തലയിൽ എത്തിച്ചു വിൽക്കും.വയലുകളിൽ വിളയുന്ന നെൽക്കതിരുകൾ കോയിതെടുത് മുതലാളിമാരുടെ കളങ്ങളിൽ എത്തിച്ച് അടുക്കി വയ്ക്കുകയും പിന്നീട് മെതിച്ച് അള  ക്കുമ്പോൾ പത്ത് അളവിന് ഒരളവു കൂലി ലഭിക്കും . പടിപടിയായി കൂലി ഉയർന്നു കയറുപിരി മതത്തിന്റെ  രാട്ടുകളിലേക് വ്യാപിച്ചു . കരിനിലങ്ങളിൽ നെല്ലിന് പകരം തെങ്ങുകൾ വെച്ചു.വെള്ളം വറ്റിക്കുന്നതിൽ ചാക്ക്രങ്ങൾക് പകരം ഓയിൽ എൻജിൻ വന്നു.തള്ളിക്കറക്കുന്ന എണ്ണ യാട്ട് ചക്കുകൾക് പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ചക്ക് തങ്കിയിലേ അന്ത്രപ്പേരു ജങ്ഷനടുത് പ്രവർത്തനം ഉണ്ടായിരുന്നു ഇപ്പോൾ തങ്കി ഇടവക ഉൾകൊള്ളുന്ന പ്രതേശത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ  രംഗം കെട്ടിടനർമ്മാണവും , കയർ പിരിയും , ചെറുകിട കയർ ഫാക്ടറികളിലും ആണ്.കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്നു കുറവാണ് . നിർമ ണരംഗത്തെ തൊഴിൽ സാധ്യത എറണാകുളം നഗരത്തിന്റെ വളർചെയെയും ആശ്രയിച്ചിരിക്കുന്നു . തിരുവിതാംകൂർ രാജഭരണത്തിന്റെ കാലത്ത് ഭൂസ്വിതുക്കൾ എല്ലാം തന്നെ ജന്മിമാരുടെ കൈവശത്തിലയിരുന്ന് . ബാക്കി ജനങ്ങളകട്ടെ സാധാരണ കർഷകരും, കുടികിടപ്പുകാരുമയിരുന്ന് . കർഷകർ മട്ടാഞ്ചേരിയിലെ യഹൂദ പ്രമാണിമാരുടെ , തുറവൂർ , ചേർത്തല തിരുമല ദേവ്സ്വാങ്ങളുടെയും വസ്തുക്കളും നിലങ്ങളും  പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു . തെങ്ങും നെല്ലും ആയിരുന്നു ഇവിടുത്തെ പ്രധാന കൃഷികൾ . നാളികേരത്തിന് ന്യായമായ വില ലഭിച്ചു ഇരുന്നതിനാൽ തെങ്ങ് കൃഷി വളരെ ആധായകരം ആയിരുന്നു . കൽപ്പക വൃക്ഷത്തിൽ നിന്നും ലഭിക്കുന്ന നാളികേരം , ഓല, ചിരട്ട, തൊണ്ട്, എന്നിവയുമായി ബന്ധപ്പെട്ട് തൊഴിലും കച്ചവടവും ഇവിടെ നിലനിന്നിരുന്നു . നാളികേരത്തിൽ നിന്ന് ലഭിക്കുന്ന കൊപ്ര വിക്കുന്നവരും , കൊപ്ര ഉണക്കി എണ്ണ അക്കുന്നവരും നാളികേര തൊണ്ടിൽ നിന്ന് കയർ ഉത്പാദിപ്പിക്കുന്ന തൊഴിലും ചെയ്തിരുന്ന ഒട്ടനവധി ആളുകൾ ഉണ്ടായിരുന്നു കൊപ്ര പാമോയിൽ തുടങ്ങിയവയുടെ ഇറക്കമ്മതിയിലുടെ 1988, 1993 . 1997 , 2001 എന്നീ വർഷങ്ങളിൽ നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു . തുടർന്ന് തേങ്ങയുടെ ഉത്പാദനം നാലിൽ ഒന്നായി കുറഞ്ഞു.തമിഴ്നാട്ടിൽ നിന്ന് ചകിരി ഇറക്കി തുടങ്ങിയതിലൂടെ പച്ച തൊണ്ടിന്റെ സംസ്കരണവും നിലച്ചു. ഇത് കയർ മേഖലയെ ക്രമേണ ബാധിച്ചു.

ഭക്ഷണരീതികൾ ഭക്ഷ്യവിഭവങ്ങൾ

ഏതുതരം ഭക്ഷണപ്രിയരുടെയും സ്വർഗമായ കേരളത്തിലെ ഒരു കൊച്ചു ഗ്രാമമായ തങ്കിയിൽ ഭക്ഷണ രീതികൾ,നാടിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയോട് ചേർന്നു നിലനിൽക്കുന്നു. ഇവിടുത്തെ പ്രധാന ഭക്ഷ്യവസ്തു അരിയാണ്.പച്ചക്കറികൾ,മീൻ, മാംസ്യം,മുട്ട എന്നിവകൊണ്ട് തയ്യാറാക്കുന്ന കറികൾ അരി വേവിച്ചുണ്ടാകുന്ന ചോറുമായി ചേർത്ത് കഴിക്കുന്നതാണ് പൊതുവായ ഭക്ഷണരീതി. ആവിയിൽ വേവിക്കുന്നതും എണ്ണയിൽ വറുത്തെടുക്കുന്നതുമായ പലഹാരങ്ങൾ,മധുരം ചേർത്തുണ്ടാക്കുന്ന പായസങ്ങൾ,കിഴങ്ങുകൾ വേവിച്ചുണ്ടാക്കുന്ന പുഴുക്കുകൾ തുടങ്ങിയവയും ഇവിടെ ഉപയോഗിക്കുന്നു.മത്സ്യബന്ധനത്തെആശ്രയിച്ച് കഴിയുന്നവർ ഉള്ളതിനാലും കടൽ മത്സ്യങ്ങൾക്ക് ഇവിടുത്തെ വീടുകളിൽ പ്രത്യേക സ്ഥാനമുണ്ട്. കടൽ മത്സ്യങ്ങൾക്കും കായൽ മത്സ്യങ്ങൾക്കും പ്രിയമേറെയാണ്. മത്തി,അയല,കരിമീൻ,ചെമ്മീൻ,ഞണ്ട്,ചൂര,കണവ തുടങ്ങിയ മത്സ്യങ്ങൾ ഇവിടുത്തെ വിപണനകേന്ദ്രങ്ങളിൽ സുലഭമാണ്.കർഷകർക്ക് ഒന്നര അണ കൂലിയുണ്ടായിരുന്ന കാലത്ത് കൂലിക്കൊപ്പം കൊടുത്തിരുന്നത് കപ്പയും മത്തിക്കറിയുമായിരുന്നു.ഇന്നും ഇവിടുത്തെ പ്രധാന ഭക്ഷ്യവിഭവമാണ് കപ്പയും മീനും.വീടിനോട് ചേർന്ന് ചെറിയ പച്ചക്കറിതോട്ടങ്ങളും നമുക്കിവിടെ കാണാം. ഹൈന്ദവാചാര പ്രകാരമുള്ള ആഘോഷങ്ങളിൽ വാഴയിലയിൽ വിളമ്പുന്ന പപ്പടവും പഴവും അടങ്ങുന്ന സദ്യയും ക്രിസ്ത്യൻ വിവാഹം പോലുള്ള ആഘോഷങ്ങളിൽ മാംസ്യാഹാരവും നൽകിപ്പോരുന്നു.ചോറും കഞ്ഞിയും അരി ഉപയോഗിച്ചുണ്ടാക്കുന്ന അപ്പം,പുട്ട്, ഇഡ്ഡലി,ദോശ മുതലായവയാണ് പൊതുവായി ഉപയോഗിക്കുന്ന വിഭവങ്ങൾ.പുതുതലമുറയുടെ പൊറോട്ടയും,ബർഗറും,സാൻവിച്ചും, പിസയും, ഷവർമയും,കുഴിമന്തിയുമൊന്നും വലിയതോതിൽ ഇടംപിടിക്കാത്ത ഒരു ഗ്രാമമാണ് തങ്കി.പണ്ട് അത്താഴം കഴിക്കുന്ന ശീലം ഇവിടെ കുറവായിരുന്നു.സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ അത്താഴത്തിന് കഞ്ഞി പഥ്യമാക്കിയപ്പോൾ പാവപ്പെട്ടവർക്ക് ഉച്ചയൂണിൻ്റെ ബാക്കിയോ പുഴുക്കോ ആയിരുന്നു അത്താഴത്തിന്.കഞ്ഞിയും കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതുമായിരുന്നു പ്രധാനമായും പ്രാതലിനു അന്ന് ഉൾപ്പെടുത്തിയിരുന്നത്.

പ്രധാന മതവിഭാഗങ്ങൾ

ജാതിയുടെയും മതത്തിനെയും പേരിൽ സ്പർദ്ധയും പോർവിളികളുംഇല്ലാത്താ ജനങ്ങൾ ഒത്തൊരുമയോടെ വസിക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് തങ്കി. ഇവിടെ ക്രിസ്തുമത വിശ്വാസികളും,  ഹിന്ദുക്കളും,മുസ്ലിമുകളും വസിക്കുന്നു. ഭൂരിപക്ഷം കൃസ്ത്യാനികളും കുറവ്, മുസ്ലിം ആണുള്ളത്. ഹിന്ദുക്കളുടെ ഉപവിഭാഗങ്ങൾ ആയ പുലയരും,ഈഴവരും, നായരും, പണിയരും, അരയാൻമാരും താമസിക്കുന്നു. ക്രിസ്തീയ ആരാധന കേന്ദ്രമായ തങ്കി പള്ളിയുടെയും തങ്കി ഇടവകർത്തിയിലെ കണ്ടമംഗലം ശ്രീ രാജേശ്വരി ക്ഷേത്രവും മുസ്ലിം ആരാധനാലയമായ കുഞ്ഞിത്തെ ജുമാമസ്ജിദും പുതു തലമുറയ്ക്ക് മതവിശ്വാസം നൽകുന്നതിലും ജനങ്ങളിൽ മതസൗഹാർദ വളർത്തിയെടുക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. പണ്ട് കടക്കരപള്ളിയിൽ കുടിയേറിപ്പാർത്ത ഒരു സിഖ് കുടുംബം ഉണ്ടായിരുന്നു പിന്നീട് അവരുടെ തലമുറകൾ മറ്റുമതങ്ങളിൽ വിശ്വസിച്ച് ജീവിക്കുന്നു എന്നും പറയപ്പെടുന്നു. വെട്ടക്കൽ ഘണ്ടകർണക്ഷേത്രവും, പുറത്താകുഴി ശ്രീരാമസ്വാമി ക്ഷേത്രവും തങ്കി പള്ളി യുടെ ഭാഗമുള്ള അരശുപുരം പള്ളിയും  മൂലേപള്ളിയുമാണ് മറ്റ് ആരാധനാലയങ്ങൾ.

        പ്രധാന ആഘോഷങ്ങൾ

       കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും, ക്രിസ്തുവിനെ ജനന ദിനമായ ക്രിസ്തുമസ്സും, കൂടാതെ വിഷുവും, ഈസ്റ്ററും,എല്ലാ മതവിഭാഗത്തിൽ പെട്ടവരും ആഘോഷമാക്കുന്നു. പാടത്തും പറമ്പിലും നടന്നു പൂക്കൾ ശേഖരിച്ച് പൂക്കളമിട്ടു പുത്തൻ വസ്ത്രങ്ങൾഎടുത്തും ഓണ സദ്യഒരുക്കിയുമാണ് ഈ നാട്ടിൻപുറം വരവേൽക്കുന്നത് . വീട്ടുമുറ്റത്ത് ഊഞ്ഞാൽ ആടിയും സ്ക്കൂളുകൾ വിവിധ സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്ത് എല്ലാവരും ആഘോഷമാക്കുന്നു. ക്രിസ്തുമസ്സിന് ജാതിമതഭേദമെന്യേ എല്ലാവരും പുൽക്കൂട് ഒരുക്കിയും ക്രിസ്തുമസ്സ് കരോൾ നടത്തിയും ക്രിസ്തുവിൻ്റെ ജനനം കൊണ്ടാടുന്നു.പ്രാദേശികമായുള്ള പ്രധാന ആഘോഷം തങ്കിപ്പള്ളിയിലെ പെരുന്നാളും കണ്ടമംഗലം ക്ഷേത്രത്തിലെ ഉത്സവവുമാണ്.ഇതിലെല്ലാം ജനങ്ങൾ ഒറ്റക്കെട്ടായി ആഘോഷമാക്കുന്നു. യേശുവിൻ്റെ മരണ തിരുനാളായ ദു:ഖവെള്ളിയിൽ കേരളത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള ജനങ്ങൾ തങ്കിയിൽ എത്തിച്ചേർന്ന് തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നു. ഭക്തിയുടെ ഒരു ആഘോഷമായി ഇത് കൊണ്ടാടുന്നു. ഉയിർപ്പ് തിരുനാൾ ,ചിറപ്പ്, വിദ്യാരംഭം റംസാൻ തുടങ്ങിയവയും ആഘോഷമാക്കുന്നു.


പ്രധാന വൃക്തികൾ

അന്ത്രപ്പേർ  സമൂഹം

കേരള  സഭയിൽ തങ്കി - അർത്തിങ്കൽ  പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു വിശ്വാസ സമൂഹമാണിത് . ഇവരുടെ പൂർവ്വികർ പോർച്ചുഗീസുകാരാണ്. 1498- ൽ മാസ്കോ ഡാ ഗാമ കോഴിക്കോട് വന്നതിനു ശേഷമാണിവിടെ  ആവിർഭാവം. ആൻഡ്രു പെരേര എന്നയാളായിരുന്നു ആദ്യമെത്തിയവരിൽ പ്രധാനി. കേരളത്തിൽ ബിസിനസ്സ് ആവശ്യവുമായാണ് ഇവർ വന്നത്. കൊച്ചി മഹാരാജാവിൻ്റെ ഇഷ്ടക്കാരനും ചീഫ് ട്രയിനിയുമായിരുന്നു അൻഡ്രൂസ് പെരേര. അദ്ദേഹത്തിൻ്റെ പിന്നാലെ വന്നവർ ചിലർ ഇവിടെ നിന്ന് വിവാഹബന്ധം സ്ഥാപിച്ചു. അങ്ങനെ അവരുടെ കുടുംബ പോരായി മാറി അന്ത്രപ്പേർ എന്നത്. മലയാളികളിൽ കൂടുതൽ  സൗന്ദര്യമുള്ള സുറിയാനി കത്തോലിക്ക സ്ത്രീകളെയാണ് അവർ വിവാഹം കഴിച്ചത്. അങ്ങനെ അവർ സുവർണ്ണരുടെയിടയിൽ സ്ഥാനം പിടിച്ചു. "അന്തഊരിൽ പെരിയവർ" എന്നതാണ് അന്ത്രപ്പേർ എന്ന് അവർ തന്നെ വ്യാഖ്യാനിച്ചു. കാരണം കൊച്ചി മഹാരാജാവ് ഇവർക്ക് ഇഷ്ടംപോലെ  ഭൂമി പതിച്ചു കൊടുത്തു. അങ്ങനെ അവർ നാട്ടുപ്രമാണിമാരായി മാറി.         

അഹങ്കാരം മൂത്ത ചിലർ പാവപ്പെട്ടവരെയും കീഴ്ജാതിക്കാരെയും ശാരീരികമായും മാനസികമായും പീഢിപ്പിച്ചിട്ടുള്ള നിരവധി സംഭവങ്ങളുണ്ട്. പിൽകാലത്ത് കുടികിടപ്പവകാശം നൽകിയതിൻ്റെ ഫലമായി പല അന്ത്രപ്പേർ കുടുംബവും സാമ്പത്തികമായും തകർന്നു. ഞങ്ങളിൽ നിന്നുള്ള വരുമാനവും ഇല്ലാതായീ. തുടർന്ന് പുതുതലമുറയിൽ പെട്ടവർ പട്ടണങ്ങളിലേയ്ക്ക് കുടിയേറി.

കരപ്പുറത്തെ ക്രൈസ്തവരുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കു വേണ്ടി 1579-ൽ തങ്കിയിൽ ഒരു കുരിശുപ്പള്ളി സ്ഥാപിക്കാൻ നേതൃത്വം നൽകിയത്  "സാത്തോ ആന്ത്രേ മിഷൻ " എന്ന വൈദിക സംഘമായിരുന്നു.

കോച്ചാമാർ

രാജഭരണകാലത്ത്  ഇവർ  ഭരണവർഗ്ഗവുമായി ചങ്ങാത്തത്തിലായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത്  സർ സി. പി. യുടെ പോലീസ് ഇവരുടെ  ഭവനങ്ങളിൽ താമസിച്ചിരുന്നു.

  ഇവർ  പാലസ്തീൻകാരായിരുന്നു.വ്യാപാരത്തിനായാണ് വന്നത്. ചേർത്തല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ചേർത്തല പട്ടണത്തിന്റെ ശില്പികോച്ചാമാരാണ്.ചേർത്തല കന്നിട്ട(കൊപ്ര ) വ്യവസായത്തിനു തുടക്കം കുറിച്ചു. കൃഷി സംബന്ധമായ പ്രവർത്തനങ്ങൾക്ക്  വെട്ടയ്ക്കലിൽ തമ്പടിച്ചു പ്രവർത്തിച്ചു.കോച്ചായുടെ പഴയ ബാംഗ്ലാവിലാണ് ഇപ്പോൾ PHC പ്രവർത്തിക്കുന്നത്.

പഴമയുടെ  ഗാംഭര്യം കെട്ടിടത്തിന്റെ മരഭാങ്ങളിൽ കാണാം. വെട്ടയ്ക്കൽ തങ്കിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്.

ഇട്ടി അച്യുതൻ


    പതിനാറാം  നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രഗത്ഭനായ നാട്ടുവൈദ്യനായിരുന്നു ഇട്ടി അച്യുതൻ.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുൾപ്പെടുത്തിയക്കൊണ്ട് തയ്യാറാക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥസമുച്ചയത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചു.1678-1693 കാലഘട്ടത്തിൽ  നെതർലൻഡിലെ ആംസ് റ്റർഡാമിൽ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥസമൂച്ചയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കു ന്ന സസ്യങ്ങളുടെ മലയാളം പേരുകൾ പറഞ്ഞുകൊടുത്തത്  ഇട്ടി അച്യുതനായിരുന്നു.17-യാം  നൂറ്റാണ്ടിൽ കരപ്പുറം എന്നറിയപ്പെടുന്ന സ് സ് സ് ഥലം. അതായത് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെടുന്ന തങ്കിയോടടുത്ത കടക്കരപ്പള്ളി ഗ്രാമമായിരുന്നു ഇട്ടി അച്യുതന്റെ ജന്മദേശം

പ്രധാന വിനോദസഞ്ചാര കേന്ദ്രം

അന്ധകാരനഴി (' അന്ധകാരനഴി' ബീച്ച് ) ചേർത്തല താലൂക്കിൽ പട്ടണക്കാട് പഞ്ചായത്തിൽ പട്ടണക്കാട് നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് . നിരവധി ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ബീച്ചിന് ഇത് പ്രശസ്തമാണ്. ബീച്ച് സൈഡ് ഹോംസ്റ്റേകളും ബോട്ടിംഗ് സേവനങ്ങളും ഗ്രാമത്തിൽ ഉണ്ട്.

ഭൂമിശാസ്ത്രം

കായലുകൾ കടലിൽ ലയിക്കുന്നിടത്ത് കടൽജലത്തിന്റെ നിരന്തരമായ പ്രവർത്തനത്താൽ രൂപപ്പെടുന്ന ഒരു മണൽ അവശിഷ്ടമാണ് ഇസ്ത്മസിന് സമാനമായ ഒരു അഴി . വലിയ യന്ത്രവൽകൃത ഷട്ടറുകളുള്ള രണ്ട് ബാർജുകൾ അഴിയുടെ വടക്കും തെക്കും അറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്. തുറവൂർ , പട്ടണക്കാട് , എഴുപുന്ന , കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ സമീപത്തെ നെൽവയലുകളിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ട്രാക്ഷൻ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഷട്ടറുകൾ സഹായിക്കുന്നു . അമിത മഴയിൽ ഈ പാടശേഖരങ്ങളിൽ വെള്ളം കയറുന്നത് തടയാൻ ഈ ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. അഴിക്ക് സമീപമുള്ള ഉയരവും ഗംഭീരവുമായ ഒരു വിളക്കുമാടം രാത്രിയിൽ നാവികരെ നയിക്കുന്ന ഒരു സിഗ്നൽ ടവർ പോലെ നിലകൊള്ളുന്നു. ഈ വിളക്കുമാടം ഓണക്കാലത്ത് പൊതുജനങ്ങൾക്കായി തുറന്നിരുന്നു , എന്നാൽ ഇപ്പോൾ നിയന്ത്രിച്ചിരിക്കുന്നു. മലയാളം സിനിമാ ഷൂട്ടിങ്ങുകൾക്കുള്ള ജനപ്രിയ ലൊക്കേഷനുകളിലൊന്നാണ് ഈ സ്ഥലം .

ഗതാഗതം

തങ്കി -അന്ധകാരനാഴി- പള്ളിത്തോട് ബീച്ച് റോഡ് വഴി അന്ധകാരനാഴിയിൽ എത്തിച്ചേരാം അല്ലെങ്കിൽ പട്ടണക്കാടിനും തുറവൂരിനും ഇടയിൽ NH 66- ൽ പത്മാക്ഷി കവല - കാവിൽപള്ളി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിയാം . ചേർത്തലയിൽ നിന്നോ ആലപ്പുഴ ഭാഗത്തു നിന്നോ വരുമ്പോൾ പൊന്നാംവേലി ബസ് സ്റ്റോപ്പിൽ നിന്ന് 200 മീറ്റർ വടക്കുള്ള പത്മാക്ഷികവല ജംഗ്ഷനിൽ നിന്ന് ഇടത് വശത്തെ റോഡിലൂടെയാണ് ഹൈവേയിൽ നിന്ന് ബീച്ചിലെത്താനുള്ള മറ്റൊരു എളുപ്പവഴി.

വയലാറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 2004 ഡിസംബർ 26-ന് കേരള തീരത്തുണ്ടായ സുനാമിയിൽ സാരമായി ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഈ സ്ഥലം

ഇസ്ത്മസ് തടാകത്തിന് കുറുകെ തെക്കൻ ബാർജിന് സമീപം ഒരു പുതിയ പാലം നിർമ്മിച്ചിരിക്കുന്നു . കടൽഭിത്തി വരെ നീളുന്ന ആകാശ നടപ്പാതയും നിർമിച്ചിട്ടുണ്ട്. നടപ്പാതയിൽ നിൽക്കുമ്പോൾ സൂര്യാസ്തമയത്തിന്റെ മനോഹരമായ പനോരമിക് കാഴ്ച ആസ്വദിക്കാം. നടപ്പാത അവസാനിക്കുന്നത് പുതിയ ടൂറിസ്റ്റ് കോംപ്ലക്‌സിലേക്കാണ്. വാരാന്ത്യങ്ങളിൽ ധാരാളം പ്രദേശങ്ങളും കടന്നുപോകുന്ന വിനോദസഞ്ചാരികളും ബീച്ച് സന്ദർശിക്കാറുണ്ട്.