രോദനം

പെറ്റമ്മയെപ്പോലെ സ്നേഹിച്ചിട്ടും മാനവരെന്നെ ദ്രോഹിച്ചിടുന്നു
എൻ മാറിലേയ്ക്ക് വലിച്ചെറിയുന്നു മാലിന്യങ്ങൾ
കുന്നുകളിടിച്ചു നിരത്തി വയലുകൾ മൂടുന്നു
കീടനാശിനിയും രാസവളവും എന്റെ തേജസിനെ കെടുത്തുന്നു
വാഹനങ്ങളും ഫാക്ടറികളും പരത്തും വിഷവാതകങ്ങൾ
എൻ മക്കളെ മാറ്റുന്നു കാൻസർ രോഗികളായി
മരങ്ങൾ വെട്ടിടുന്നു മണലൂറ്റുന്നു
എൻ മക്കൾ തിരിച്ചടികളേറ്റുവാങ്ങുന്നു
പുതിയരോഗങ്ങൾക്കടിപ്പെടുന്നു മാനവർ
പ്രാണവായുവിനായ് നെട്ടോട്ടമോടിടുന്നു
ആഗോള താപനം കാലാവസ്ഥാ വ്യതിയാനം
ഇനിയീ മണ്ണിൽ ജീവിതം സാധ്യമോ....
മടങ്ങൂ മനുഷ്യാ നീ പഴമയിലേയ്ക്ക്
വെടിയൂ മനുഷ്യാ നിന്നത്യാർത്തിയിനിയെങ്കിലും

അലീന പി ജെ
ഏഴ് സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത