ഭൂമുഖത്താദ്യമായി നേരിടുന്നു കൊറോണയെന്നൊരു മഹാമാരിയെ മനുജർ തൻ ജീവനെടുത്തീടുന്നു മാനവരാശിയെ നശിപ്പിക്കുന്നു. സമ്പന്നനില്ല,ദരിദ്രനില്ല,ജാതിയുമില്ല,മതവുമില്ല കൊറോണയ്ക്കെല്ലാരും ഒന്നുപോലെ എല്ലാരും ഒന്നായി നിന്നിടേണം തോൽക്കില്ലയെന്ന മുദ്രാവാക്യം എന്നുമുണ്ടാകേണം നമ്മുടെയുളളിൽ. സാമൂഹിക അകലം പാലിച്ചീടാം മനസ്സാൽ കൈകോർത്ത് മുന്നേറീടാം ഒന്നായി നന്നായി നേരിട്ടീടാം ഈ വേനൽക്കാലത്തെ മഹാമാരിയെ സൂക്ഷിച്ച് മുന്നേറീടാം ഈ കലിയുഗത്തിൽ....