സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ
               അകലെ ഒരു ഗ്രാമത്തിൽ ഒരു കർഷകനും കുടുംബവും താമസിച്ചിരുന്നു.ദീപയും ,റീനയും അയാളുടെ മക്കളാണ്. ദീപ എന്നും അചഛനെ കൃഷിപ്പണിയിൽ സഹായിച്ചു. എന്നാൽ റീന ഇതൊന്നും ശ്രദ്ധിക്കാതെ അലസയായി നടന്നു.അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു മഹാമാരി പിടിപെട്ടു.ആർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ!. താമസിയാതെ അവിടെ ഭക്ഷ്യ ക്ഷാമവുമുണ്ടായി. ഭക്ഷണത്തിനായി നാട്ടുകാർ പരക്കം പാഞ്ഞു.എന്നാൽ കർഷകന്റെ കുടുംബത്തിൽ പട്ടിണിയില്ലായിരുന്നു.അപ്പോഴാണ് റീനയ്ക്ക് തന്റെ തെറ്റ് മനസിലായത്.പിന്നീടുള്ള ദിവസങ്ങളിൽ അവളും അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കാൻ തുടങ്ങി.
ആഷ്മിയ അനിൽകുമാർ
3 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ