സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/അക്ഷരവൃക്ഷം/ അതിജീവനത്തിനായി കൈകോർക്കാം

അതിജീവനത്തിനായി കൈകോർക്കാം

കോവിഡ് 19 എന്ന വ്യകർച്ചവ്യാധി ക്കു മുന്നിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുകയാണ്. എല്ലാവരും വീടിനുള്ളിൽ ലോക്ക് ആയി ഇരിക്കുകയാണ് .ഈ ഒറ്റപ്പെടൽ നാളെയുടെ സന്തോഷത്തിനു വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം.

ദൈവത്തിൻ്റെ സ്വന്തം നാട്ടുകാരായ നമ്മൾ മലയാളികൾ തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയാണ് ഈ ദുരന്തത്തെ നേരിടാൻ അണിനിരക്കുന്നത്. ഓരോ ശ്വാസത്തിലും അതിജീവനം എന്ന ഒറ്റ ചിന്തയോടു കൂടിയാണ് നാം പ്രവർത്തിക്കുന്നത്. അതിൻ്റെ നേർച്ചിത്രമാണ് കുറഞ്ഞ മരണനിരക്കും കൂടിയ രോഗ ഭേദ സംഖ്യയും. ഈ നേട്ടത്തിനു പിന്നിൽ നമ്മു ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിൻ്റെയും മികച്ച പ്രവർത്തനമാണ്. ഊണും ഉറക്കവും വെടിഞ്ഞ് അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നാം കാണാതെ പോകരുത്.

അത് കണ്ടില്ലാന്ന് നടിക്കരുത്.വീട്ടിൽ തന്നെ ഇരിക്കുകയും അവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.ടി വി യിലേക്കും ഫോണിലേക്കും ഒതുങ്ങാതെ വീടും പരിസരങ്ങളും വൃത്തിയാക്കാം ,പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുകയും പ്രകൃതിയെ അടുത്തറിക്കുകയും ചെയ്യാം. ഇടയ്ക്കിടെ അമിതായി ജലം പാഴാക്കാതെ കൈകാലുകൾ വൃത്തിയായി കഴുകുകയും ചെയ്യുന്നതിനോടൊപ്പം പുറത്തിറങ്ങുമ്പോൾ മാസ്ക് ശ്രദ്ധയോടെ ധരിക്കുകയും ചെയ്യാം.

ഇതും കടന്നു പോകും

ഇതു കേരളമാണ്

നാം അതിജീവിക്കും...........
അൽഫോൺസ ജോർജ്
10 B സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വെളിമാനം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം