സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/അക്ഷരവൃക്ഷം/മാലിന്യ വിമുക്ത കേരളം

മാലിന്യവിമുക്ത കേരളം

കണ്ടുപിടുത്തങ്ങളിലേറെയും മാനവൻ്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുഷ്ടിപ്പെടുത്താനുമുള്ളതാണ്.ആർഭാടപൂർണ്ണമായ ജീവിതത്തിൽ കോടിക്കണക്കിന് മനുഷ്യർ വലിച്ചെറിയുന്ന പാഴ്വസ്തുക്കൾsൺ കണക്കിനാണ്. ചിലത് പുനരുപയോഗിക്കുകയും മറ്റു ചിലത് മണ്ണിനോട് ചേരുകയും ചേരുന്നു. പ്രകൃതിയുടെ ജൈവഘടനയിൽ വിള്ളൽ വീഴ്ത്താതെ പരമാവധി ഇവയെല്ലാം സംസ്കരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപഭോഗ സംസ്കാരത്തിൻ്റെ പിടിയിലേക്ക് ദ്രുതഗതിയിലുള്ള ആഗോളവത്ക്കരണവും നഗരവത്ക്കരണവും നമ്മുടെ ഈ കൊച്ചു കേരളത്തെ തള്ളിവിട്ടപ്പോൾ ദൈവത്തിൻ്റെ സ്വന്തം നാട് പതിയെ മാലിന്യങ്ങളുടെ നാടായി മാറുകയായിരുന്നു. 2008 ൽ മാലിന്യം 6 മടങ്ങായും 2015ൽ അത് 12 മടങ്ങായും വർധിച്ചു.ഇ - വേസ്റ്റുകൾ മറ്റ് ജൈവ മാലിന്യങ്ങൾ എന്നിവയെല്ലാം ഇന്ന് കേരളത്തിൽ നിറയുന്നു. ഒരു പരിധി വരെ പലതരത്തിലുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനഫലമായി മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ നമ്മുക്ക് സാധിക്കുന്നുണ്ട്. എങ്കിലും മാലിന്യം ദിവസേന കുമിഞ്ഞുകൂടുന്നു. ഒരു പ്രധാന കാരണമായി നാം കാണേണ്ടത് കേരളത്തിൽ മതിയായ രീതിയിൽ പുനരുപയോഗ സാധ്യതകൾ ഇല്ല എന്നതാണ്. മാലിന്യങ്ങൾ വേർതിരിച്ച് നിർമാർജനം ചെയ്യുവാൻ സാധിക്കുന്നില്ല, ശ്രമിക്കുന്നില്ല. ഇനി നു ള്ള പരിഹാരം ഓരോ കുടുംബത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടത്. മാലിന്യങ്ങൾ വേർതിരിച്ച് അവ ഏറ്റെടുത്തു സംസ്കരിക്കുന്ന സംഘടനകളെ അറിയിക്കുക, പരമാവധി ജൈവ മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാൻ്റിലൂടെയും മറ്റും ഉപയോഗിക്കുക. അങ്ങനെ മാലിന്യ മുക്ത കേരളം എന്ന സ്വപനം നമുക്ക് സാക്ഷാത്കരിക്കാം. മുന്നേറാം ഒന്നിച്ച്, ഒറ്റക്കെട്ടായി.

സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എഎസ് വെളിമാനം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം