സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ജൂനിയർ റെഡ് ക്രോസ്-17

ജെ.ആർ.സി

                         A B C ലെവലുകളിലായി 56 കുട്ടികൾ ജെ.ആർ.സിയിൽ സജീവമയി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ജെ.ആർ.സി യൂണിഫോമിലെത്തുന്ന കുട്ടികൾ ആരോഗ്യം, സേവനം, സൗഹൃദം എന്ന ജെ.ആർ.സി മുദ്രാവാക്യം മുൻനിർത്തി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം വഹിക്കുന്നു. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിലും, നല്ല ആരോഗ്യശീലങ്ങൾ വളർത്തുന്നതിലും ശ്രദ്ധിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കും ലഹരി വിമുക്ത ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ശ്രദ്ധിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ശ്രീമതി. ഐസമ്മ സ്കറിയ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.