സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ഹോയ് ! കൊറോണ

ഹോയ് ! കൊറോണ

കൊറോണയോ ഏയ്
അതങ്ങ് ചൈനയിലല്ലേ
നമുക്കെന്തി ഹാ, ആടാം
പാടാം ആർത്തുല്ലസിച്ചീടാം.
പെട്ടെന്നതാ മലവെള്ളപ്പാച്ചിലു പോൽ
ഇരച്ചെത്തി ഹിമാലയ മേരുവും കടന്ന്
പടവലം പോൽ നീണ്ടിരിക്കും
ഇങ്ങീ കൊച്ചു കേരളത്തിലും .
ഓടടാ ചാടെടാ മനുഷ്യാ
പോയി ഒളിക്കെടാ എങ്ങാണ്ടും
കൊറോണയുണ്ടോ വിടുന്നു പിന്നാലെ
വിടില്ല ഞാൻ മഹാമാരി പോൽ മൂടിടും
പേടി കൊണ്ടിഹാ മനുഷ്യകുലം
കേട്ടു കൊറോണ തൻ ഉഗ്രശാസനം.
പെട്ടന്നിതാ കേട്ടിട്ടുടനെ വിളി -
പ്പാടകലെ ജനതാ കർഫ്യൂവെത്തി.
പിന്നയും വന്നതേ ലോക്ക് ഡൗൺ
മനുഷ്യർ അടച്ചിരിപ്പൂ വീട്ടിനുള്ളിൽ
എത്ര മനോഹര കാഴ്ച്ചകൾ
രസകരമത്രെ അതിശയമത്രേ
അല്ല ഇതാര് അമ്മയോ അച്ഛനോ
സോദരരോ അത്ഭുതമെത്രയീ കാഴ്ച്ചകൾ.
തൊടിയിലിറങ്ങി പാടത്തേക്കിറങ്ങി കാൺവൂ
ചേന, ചേമ്പ്, കാച്ചിൽ ഇത്യാദി കനികൾ ആദ്യമായ്
രുചിയേറും കറികൾ നാവിലലി -
ഞ്ഞത്രേ ഓരോന്നായി, വേണ്ട
ടീൻ ഫുഡ്, ഫാസ്റ്റ്ഫുഡ് ഒന്നുമേ
തിരിച്ചറിവിനായ് കൊറോണ വരേണ്ടി വന്നത്രേ
ഹേയ് കൊറോണ , തുരത്തും നിന്നെ ഞങ്ങൾ
ജാഗ്രതയാൽ ശുചിത്വത്താൽ പോരാടും
ഞങ്ങൾ നിന്നെ തുരത്താനായിഹ !

ഡൊമിതാ മോൾ
7 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത