തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ ...
തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ
തൂവാലയെടുത്ത് വായ മൂടിടേണം
കൊറോണയാൽ വലഞ്ഞവരേ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തിയോടിക്കാതെ ചേർത്തുപിടിച്ചീടാം
കരുതലേകീടാം.
വിട്ടുമാറാച്ചുമ, പനി വന്നീടിൽ
ദിശയിൽ വിളിച്ചീടേണം മറക്കാതെ
മടിച്ചീടാതെ മറക്കാതെ ആജ്ഞകൾ
പാലിച്ച് കൊറോണയെ തുരത്തീടാം.
മറച്ചു വച്ചീടാതെ ജാഗ്രതയോടെ
അന്യനുതകും വിധമീ ജീവിതം
സന്തോഷപ്രദമാക്കീടാം.
കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
സാമൂഹ്യ അകലം തെറ്റിക്കരുതേ
അങ്ങനെ കൈകോർത്ത് ഒന്നായ്
നമുക്കീ ഭീകരനെ ഓടിച്ചീടാം