കണ്ണെത്താ ദൂരത്തൊരു മഹാമാരി
വന്നിപ്പോഴതെന്നടുത്തെത്താറായ്
ചുമച്ചും പനിച്ചും കൈകാലിട്ടടിച്ചും
ശ്വാസം നിലക്കുന്ന നേരത്തും
ഒരിറ്റു ശ്വാസത്തിനായ് വിങ്ങുന്ന മനസ്സും
മുറുകെ പിടിക്കുന്ന പട്ടം പോലെ
ഉയർന്നു താഴുന്ന ഹൃദയത്തിൽ
എവിടെയോ തേങ്ങുന്ന നൊമ്പരങ്ങൾ
ഇരയെ തേടുന്ന വേടനെപ്പോലെ
എയ്തു വീഴ്ത്തുന്നു ഓരോ ജീവനും
വെട്ടിയും കുത്തിയും തമ്മിലടിക്കുന്നവർ
ഇപ്പോഴറിയുന്നു ശ്വാസത്തിൻ വില