സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

1947 ൽ മദ്രാസ് ഗവൺമെന്റിന് കീഴിൽ ഒരു ഓലക്കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം ഇന്ന് അന്താരാഷ്രനിലവാരത്തോടു കൂടിയ എല്ലാ സംവിധാനങ്ങളുമൊരുക്കി ആധുനിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു.

കെട്ടിടങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ യു.പി. വിഭാഗങ്ങൾക്കായി 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളുമുണ്ട്.

സ്മാർട്ട് ക്ലാസ്സ് റൂമുകൾ

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നവയാണ്. യു.പി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ആധുനിക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നവയാണ്.

പ്രമാണം:WhatsApp Image 2022-03-08 at 2.42.17 PM (3)
മൾട്ടിമീഡിയ

കളിസ്ഥലം

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വലിയ ഫുട്ബോൾ ഗ്രൗണ്ട്, മികച്ച ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട്, ബാറ്റ്മിന്റൺ കോർട്ട്, ഇതര കളികൾക്കാവശ്യമായ സ്ഥലസൗകര്യങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം വിദ്യാലയത്തിലുണ്ട്.

 
ബാസ്റ്റ്യൻസ് ഫുട്ബോൾ അക്കാദമി
 
ബാസ്റ്റ്യൻസ് ഫുട്ബോൾ ഗ്രൗണ്ട്


സ്റ്റഡി പാർക്ക്

വിശാലമായ മുറ്റത്ത് കുട്ടികൾക്കായി ഒരു സ്റ്റഡി പാർക്ക് ഒരുക്കിയിരിക്കുന്നു. പഠനം, ക്ലാസ് വർക്കുകൾ,ഇതര പ്രവർത്തനങ്ങൾ, മീറ്റിങ്ങുകൾ എന്നിവയുമായി പാർക്ക് എപ്പോഴും സജീവമാണ്.

കിഡ്സ് പാർക്ക്

12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിനായി സ്കൂളിനോട് ചേർന്ന് ഒരു കിഡ്സ് പാർക്ക് ഒരുക്കിയിരിക്കുന്നു.

ജിംനേഷ്യം

കുട്ടികൾക്ക് പഠനത്തോടൊപ്പം ശാരിരികക്ഷമത കൈവരിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടു കൂടി ജിംനേഷ്യം പ്രവർത്തിച്ചുവരുന്നു.

കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ ചുറ്റുവട്ടത്ത് കൃഷിയിടങ്ങളും ഔഷധ തോട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻഎസ്എസ് നേതൃത്വത്തിൽ എല്ലാ വർഷവും ശലഭോദ്യാനം ഒരുക്കുന്നുണ്ട്


യു പി സ്കൂൾളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു