സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു
ഏതാണ്ട് 20 വിദ്യാർത്ഥികളുമായി 1949 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചപ്പോൾ 3 അധ്യാപകരാണ് സേവനം അനുഷ്ടിച്ചിരുന്നത്. 1962 ൽ ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1965ൽ എസ് എസ് എൽ സി ആദ്യ ബാച്ച് പുറത്തിറങ്ങി. 1998 ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി മാറി.