സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2017-18 അക്കാദമിക വർഷം

2017- 18  അക്കാദമിക വർഷം

2017-18 വർഷം അക്കാദമിക വർഷത്തെ മികവിന്റെ വർഷം ആയിരുന്നു. സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി. സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡി.സി.എൽ ഉപന്യാസ രചനയിൽ നാലാം ക്ലാസിലെ ആസ്റ്റിൻ ജോസഫ് രാജു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം 10 കുട്ടികൾക്ക് എൽ.എസ്.എസ് നേടാനായതും ഈ സ്കൂളിന്റെ നേട്ടങ്ങളിൽപ്പെടുന്നു. ഈ വർഷം രണ്ട് അധ്യാപകരാണ് സര്വ്വീസിൽ നിന്നും വിരമിക്കുന്നത്. ശ്രമീതി. റോസലിൻ, ശ്രമീതി എല്സ‍മ്മ. യാത്രയയപ്പ് സംഗമവും വാര്കവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. ഈ വര്ഷം 24 കുട്ടികളെയാണ് എൽ.എസ്.എസ് എഴുതിച്ചത്. അതിൽ 10 കുട്ടികൾ എൽ.എസ്.എസ് നേടി.

എൽ എസ് എസ് വിജയികൾ

ഈ വർഷം എൽ എസ് എസ് പരീക്ഷയെഴുതിയതിൽ 10 കുട്ടികൾക്ക് നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു. അനാമിക സി എ , വീണ പ്രകാശ്, അതുല്യ രാജു, റിനാസ് ഖാൻ, ആദിത്യൻ സന്തോഷ്, ഡിയോൺ ഡൊമിനിക്, എബിൻ രാജ്, സിയാ രാജു ,അക്സ അന്ന, എന്നീ കുട്ടികളാണ് സ്കൂളിന്റെ താരങ്ങൾ ആയത്.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

നേട്ടങ്ങൾ

നേട്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു ഇത്. സബ്ജില്ലാ കലാമേളയിൽ ഒന്നാംസ്ഥാനവും, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും, സംസ്ഥാനതല ഡി സി എൽ ഉപന്യാസരചനയിൽ ഓസ്റ്റിൻ ജോസഫ് വിഷരഹിത പച്ചക്കറി ' എന്നവിഷയത്തിൽ ലോർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാ കലാമേളയിൽ 13 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് സ്കൂൾ വിജയിയായത്. വിവിധതരം ചെമ്പുകളുടെ ശേഖരം ആയിരുന്നു ശാസ്ത്ര സ്റ്റാളുകളിൽ ഉൾപ്പെടുത്തിയത്. ഇത് മൂന്നാം സ്ഥാനം നേടിത്തന്നു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കൃഷിദീപം

പഠനത്തോടൊപ്പംതന്നെ അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള അവസരം നല്കുന്നു. കഴിഞ്ഞ വർഷം കൃഷിദീപം പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിൽ വരുത്തി. വാഴക്കുലകളുടെ വിളവെടുപ്പുത്സവം നടത്തി. ഈ വർഷം അതിന്റെ തുടർച്ച എന്നവണ്ണം കോഴികുഞ്ഞുങ്ങളെ നൽകി പദ്ധന്തിയുടെ രണ്ടാം ഘട്ടം നടപ്പില്ർ വരുത്തി. ഓണത്തോടനുബന്ധിച്ച് വീടുകള്ർ കൃഷി ചെയ്യാനായി പച്ചക്കറി വിത്തുകൾ നൽകി. കുട്ടികളുടെ ഭവനത്തിൽ ഉല്പാദിപ്പിച്ചതും, സ്കൂളിൽ കൃഷിചെയ്തതുമായ വാഴക്കുലകൾ പ്രദർശനത്തിന് വെക്കുകയും ഉച്ച ഭക്ഷണ പരിപാടിയിലേക്ക് വിവേകപൂർവം ഉപയോഗിക്കുകയും ചെയ്തു

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൃഷിദീപം പദ്ധതിയുടെ ഭാഗമായി നടത്തിയ വാഴക്കൃഷിയുടെ തുടർച്ചയായി നടത്തിയ വാഴക്കൃഷിയിൽ ഒരു വാഴക്കുല സ്കൂളിലേക്ക് നൽകിയ കുട്ടികൾക്ക് രണ്ടു വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഇത് രക്ഷിതാക്കളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

.............................................................................................................................................................................................................................................................................................................................................................................................................................................................................

പതിപ്പുകൾ

കുട്ടികൾക്ക് ഇംഗ്ലീഷ് , മലയാളം എന്നീ വിഷയങ്ങളിൽ കുട്ടികൾ സ്വയം ചെയ്യുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൈയെഴുത്തു മാസിക നിർമ്മിക്കുവാനുള്ള പരിശീലനം നൽകി വരുന്നു. വർഷാവസാനം കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മാസിക ബൈൻഡ് ചെയ്തു തയ്യാറാക്കി പ്രദർശിപ്പിക്കുന്നു. പതിപ്പുകളിൽ ആമുഖം, നന്ദി, ആവശ്യത്തിന് ചിത്രങ്ങൾ, കളർ , എന്നിവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ മാഗസിൻ ബൈൻഡ് ചെയ്തു മനോഹരമാക്കുകയും ചെയ്തു .....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മലയാളത്തിലക്കം

മലയാള പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനായി നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. പ്രയാസം നേരിടുന്ന 35 കുട്ടികളെ കണ്ടെത്തി ശ്രീമതി. ജെസമ്മ, ശ്രീമതി. ഹണി എന്നിവർ പരിശീലനം നല്കിെ വരുന്നു. കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും, നിർമ്മാണപ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് പരിശീലനം നൽകുന്നു.

2018-2019 അക്കാധമിക വർഷം എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയ പഠനോത്സവം വിപുലമായ രീതിയിൽ ഞങ്ങളുടെ സ്കൂളിലും നടപ്പിലാക്കി. ശാസ്ത്രപരീക്ഷണങ്ങൾ, ഗണിത കേളികൾ, ഇംഗ്ളീഷ് ഫെസ്റ്റ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, പഠനോൽപന്ന പ്രദർശനം, ഭാവാഭിനയം, മാസിക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, വിവിധ നോഴ്സറികളിലെ കുട്ടികളുടെയും,പി റ്റി എ യുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും സഹകരണത്തോടെ 2019 ഫെബ്രുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പഠനോത്സവം സംഘടിപ്പിച്ചു. ഊട്ടിയുടെ നനുത്ത മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയും,പുൽ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും, 7 അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ

പ്രവേശനോത്സവം

സബ്ജില്ലാതല പ്രവേശനോത്സവം ഈ വർഷം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞിയിൽ വെച്ച് നടന്നു. മുക്കം വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷീല തിരിതെളിച്ചു ചടങ്ങു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോളി ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഏലിയാമ്മ ഇടമുളയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർ ആശംസ അർപ്പിക്കുകയും ചെയ്തു.നവാഗതരായ കുട്ടികൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വായനാ ദിനം

ജൂൺ 19 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന വായനാ വാരത്തിനും, വായനാ ദിനത്തിനും ആരംഭം കുറിച്ചു. ഈ വാരത്തിന്റെ പ്രധാന ആകർഷണം പുസ്തകത്തോട്ടിൽ ആയിരുന്നു. പുസ്തകങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള തോട്ടിൽ എല്ലാവര്ക്കും കൗതുകമായി. കൂടാതെ ക്ലാസ് ലൈബ്രറി ഉൽഘാടനവും വായനാവാരത്തോടനുബന്ധിച്ചു നടത്തി. .......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഓണം

ഓണപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ എന്നിവയെല്ലാം ഈ ഓണത്തിന് കുട്ടികൾക്കയി ഒരുക്കിയിരുന്നു ഓണക്കളികളിൽ വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അവിയൽ, സാംബാർ, പച്ചടി, കിച്ച്ടി, കൂട്ടുകാരി, പപ്പടം, തോരൻ, അച്ചാർ, പ്രദമാണ്, പഴം, ഉപ്പേരി എന്നിവ ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. മഹാബലിയുടെയും വാമനന്റെയും വേഷം കെട്ടി കുട്ടികൾ സ്കിറ്റും അവതരിപ്പിച്ചു. ഓണപ്പാട്ടുമത്സരവും നടത്തി.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഗാന്ധിജയന്തി

സ്വാതന്ത്ര്യ സമര നായകന്മാരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഈ ഗാന്ധിജയന്തി ദിനത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു. ഈ നേതാക്കന്മാരെ ഉൾപ്പെടുത്തി റാലിയും സംഘടിപ്പിച്ചു. ഗാന്ധി- പ്രച്ഛന്ന വേഷമത്സരവും , സ്വാതന്ത്ര്യ സമര നായകന്മാർ- പ്രച്ഛന്ന വേഷ മത്സരവും സംഘടിപ്പിച്ചു. വരിക വരിക സഹജരെ.. എന്ന ഗാനം പാടിക്കൊണ്ട് ദണ്ഡി യാത്രാ അനുസ്മരണവും നടത്തി.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശിശുദിനം

അലങ്കരിച്ച രഥത്തിൽ കുട്ടികളുടെ അകമ്പടിയോടെ കൊച്ചു ചാച്ചാജി സ്കൂൾ അങ്കണത്തിലേക്കു എത്തിച്ചേർന്നു. നെഹ്രുവിന്റെ വാക്കുകൾക്കായി കുട്ടികൾ കാതോർത്തിരുന്നു. നെഹ്രുത്തൊപ്പി നിർമ്മാണ മത്സരം, ചാച്ചാജി പ്രച്ഛന്ന വേഷ മത്സരം, പ്രസംഗമത്സരം എന്നിവയും നടത്തി. കുട്ടികൾക്ക് പായസവും വിതരണം ചെയ്തു.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ക്രിസ്തുമസ്

രക്ഷകന്റെ വരവറിയിച്ചുകൊണ്ടുള്ള ക്രിസ്മസ് ന്റെ സന്ദേശം സ്കൂളിൽ നൽകി. വർണ്ണാഭമായ ക്രിസ്മസ് ട്രീയും, പുൽക്കൂടും തയാറാക്കി. കുട്ടികൾ മാറിയത്തിന്റെയും, യൗസേപ്പിന്റെയും, ആട്ടിടയന്മാരുടെയും, രാജാക്കന്മാരുടെയും വേഷം ധരിച്ചു സ്കിറ് അവതരിപ്പിച്ചു.