ഗണിത ക്ലബ്ബ്

 
ഗണിതക്ലബ്‌

കുട്ടിയുടെ മനസ്സിൽ ഗണിതപഠനത്തോട് താല്പര്യം വർധിക്കണമെങ്കിൽ പഠനത്തോടൊപ്പം ഗണിതകേളികളിൽ ഏർപ്പെടുക, പസ്സിലുകളൾ നിർധാരണം ചെയ്യുക, സംഖ്യ ചാർട്ട് നിർമ്മാണം, ജോമെട്രിക്കൽ ഷേപ്പ് നിർമ്മിക്കുക, ഗണിത മോഡൽസ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്ത്തരാകുക എന്നിവ. അതോടൊപ്പം ഗണിത ക്വിസ് ൽ പ്രാവീണ്യം നേടുവാൻ സഹായിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചാർജുള്ള അധ്യാപിക ആയ ശ്രീമതി ബോബി സി കെ യുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചെയ്യാൻ സാധിക്കുന്ന ഗണിത മോഡൽ നിർമാണം ഏറ്റവും ശ്രദ്ധനേടി. അതുകൊണ്ടുതന്നെ വിശ്രമവേളകൾ ഫലപ്രദമായി ഉപയോഗിക്കുവാനും കുട്ടികൾക്ക് സാധിച്ചു. മികച്ച മോഡൽ നിർമിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങളും നൽകി. മാസത്തിൽ ഒരു പ്രാവശ്യം ഗണിത ക്വിസ് ഉം ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നു.

പ്രവർത്തനം

ഉല്ലാസഗണിതം

 

ഗണിതപഠനം ആസ്വാധ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാധ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ് ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം ബി ആർ സി യുടെ ബി പി ഒ ശ്രീ ശിവദാസൻ മാസ്റ്റർ 'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു.

ഗണിതവിജയം

 
 

മൂന്ന് - നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതപഠനം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഗണിതവിജയം എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഗണിതപഠനം എളുപ്പത്തിലാക്കുവാൻ സഹായിക്കുന്ന ഗണിത ഉപകരണങ്ങളുടെ വിതരണവും അവ ഉപയോഗിച്ച് എങ്ങനെ പഠനം അനായാസമാക്കാം എന്നുമുള്ള ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും നൽകി. ആദ്യംതന്നെ അധ്യാപകർ എങ്ങനെ കളികളിലൂടെ പഠിപ്പിക്കാം എന്ന് പറഞ്ഞു കൊടുക്കുന്നു. ശേഷം ആ കളി രീതി വീഡിയോയിലൂടെ കാണിച്ചു കൊടുക്കുന്നു. തുടർന്ന് എല്ലാ രക്ഷിതാക്കൾക്കും കുറെ നമ്പറുകളും ചിത്രങ്ങളും, ഡൈസ് കളും നൽകുന്നു. ഓരോ ബഞ്ച് അടിസ്ഥാനത്തിൽ രക്ഷിതാക്കളെ കളിപ്പിക്കുകയും അതിലൂടെ കളിരീതി എന്തെന്ന് വ്യക്തമാക്കി കൊടുക്കുകയും ചെയുന്നു.

അബാക്കസ് പരിശീലനം.

 

കുട്ടികളിൽ ഗണിത ക്രിയകൾ അനായാസം ഉറയ്ക്കുന്നതിനും, എളുപ്പത്തിൽ ക്രിയാ നിർവഹണത്തിനും സഹായകമായ ഒരു പരിശീലനമാണ് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന അബാക്കസ് പരിശീലനം. നാലാം ക്ലാസിലെ കുട്ടിയുടെ  രക്ഷിതാവായ ശ്രീമതി രജിത വിനോദിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കുട്ടികളുടെ ഒഴിവുസമയങ്ങളിൽ അബാക്കസ് പരിശീലനം നടത്തുന്നു. നിരവധി കുട്ടികളാണ് ഈ പരിശീലനത്തിൽ പങ്കെടുക്കുന്നത്.