ജീവനെടുക്കുവാൻ ഇരയെ തിരഞ്ഞു ഈ വിശ്വമാകെ
അലയും കൊറോണയാം മാരിയെ
തുരത്തണം തകർക്കണം
കരുതലിൻ കാവലാളായ് മാറണം നാം
സോപ്പ് ഇട്ടു കൈകഴുകി മാസ്കിട്ട് മുഖം മൂടി
അടച്ചുറപ്പുള്ളൊരു വീട്ടിലിരിക്കേണം
കാക്കണം അകലങ്ങൾ തമ്മിൽ തമ്മിൽ
ഒരുമിക്കണം നാം മനസുകളിൽ
കാത്തു നിൽപ്പൂ നാമാ ജനനിബിഢമാം
നിരത്തുകളുള്ളൊരീ പുലരിയും
തെളിവാർന്ന മാനവും നിറം മങ്ങിടാത്തൊരാ
പുഞ്ചിരികളും കാണുവാൻ
സുരക്ഷിതമായൊരു ഭൂമിയും പുതുലോകവുമേകണം
പിൻതലമുറക്കായ്