പുതുവർഷത്തിനെ വരവേൽക്കുകയായിരുന്നു
ഇവിടെയും ആരവങ്ങൾ നിറഞ്ഞു
ആഘോഷങ്ങളും ആർപ്പുവിളികളുമായി
വർണ്ണശോഭയായി തിളങ്ങിയിരുന്നു
സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു
ആ സന്തോഷത്തിന് ദീർഘായുസ്സ് ഉണ്ടായിരുന്നില്ല
അവിടേക്ക് അവൻ വന്നെത്തി
കോവിഡ് 19 എന്ന് വിളിപ്പേരുള്ള കൊറോണ
ആർത്തുല്ലസിച്ച് ലോകത്തെ
അവൻ ശൂന്യമാക്കി