സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


1951-ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തീരദേശ ഗ്രാമമായ പള്ളിത്തോടിന് തിലകക്കുറിയായി വിരാജിക്കുന്നു. ഏഴു പതിറ്റാണ്ടായി അറിവിന്റെ നിറവിൽ, നാടിന് അഭിമാനമായി ഈ സ്ഥാപനം നിലകൊള്ളുന്നു. കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിക്കൊണ്ട് ഈ വിദ്യാലയം മുന്നേറുന്നു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ്.വിവിധ ക്ലബ്ബുകളുടെ കാര്യക്ഷമമായ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കലാ-കായിക-വൈജ്ഞാനികമേഖലകളിൽ തനതായ വ്യക്തിമു ൫ പതിപ്പിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

      മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് എല്ലാ ബുധനാഴ്ചയും പ്രത്യേക ക്ലാസ്സ് സമയം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. നൂതന വിവര സാങ്കേതികവിദ്യ കുട്ടികളിലെത്തിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ്, വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി, നീരീക്ഷണ പരീക്ഷണങ്ങൾക്ക് ഉപയുക്തമായ സയൻസ് ലാബുകൾ എന്നിവ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു

      സ്കൂൾ അസംബ്ലി, ദിനാചരണങ്ങൾ  തുടങ്ങിയവയിലെ പങ്കാളിത്തം കുട്ടികളിലെ   ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തുന്നതിന് സഹായകമാകുന്നുണ്ട്. സാഹിത്യ ക്ലബ്ബുകൾ കുട്ടികളുടെ സർഗാത്മക അഭിരുചികൾ വളർത്തുന്നതിനുള്ള വേദികളായി മാറുന്നു. കലോത്സവങ്ങൾ അതിന്റേതായ ഊർജ്ജത്തോടെ ഏറ്റെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ കൈകോർത്ത് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് കുട്ടികൾക്ക് തീവ്ര പരിശീലനവും വേണ്ട മറ്റു സാഹചര്യങ്ങളും ഒരുക്കി നൽകി വരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും കൗൺസിലിങ്ങും നൽകി വരുന്നു. കൂട്ടായ പ്രയത്നവും സ്ഥിരോത്സാഹവും വഴി വിദ്യാലയ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം