സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും

കൊറോണയും രോഗപ്രതിരോധവും

2020 ൽ ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയാണ് കൊറോണ വൈറസ്. ഈ വൈറസിനു മരുന്ന് കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധമാണ് ഏറ്റവും വലിയ മരുന്ന്. ഇപ്പോൾ പടർന്ന് പിടിക്കുന്ന നോവൽ കൊറോണ വൈറസ് മഹാമാരിയിൽ നിന്നും എങ്ങനെ രക്ഷനേടാം എന്ന് നാമ്മെല്ലാവരും ചിന്തിക്കുന്ന സമയമെത്തിയിരിക്കുന്നു. ലോകമ്പെടാമായി ലക്ഷകണക്കിനു മനുഷ്യജീവനുകളെ അപഹരിച്ച്, സംഹാരതാണ്ഡവമാടുന്ന ഈ വൈറസിൽ നിന്നും രക്ഷപെടുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.

ഈ പ്രതിസന്ധി ഘട്ടത്തിൽ അതീവ പ്രാധാന്യമുള്ള കാര്യം രോഗപ്രതിരോധശേഷി നേടുക എന്നതാണ്. അതിനാവശ്യമായ കാര്യങ്ങൾ ഇവയാണ്, ധാരാളം വെള്ളം കുടിക്കുക, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയ ഭക്ഷണപഥാർത്ഥങ്ങൾ കഴിക്കുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, വ്യക്തിശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക.

പ്രതിരോധമാണ് നമ്മുടെ ശക്തി. ഒരു രാജ്യം, ഒരു സംസ്ഥാനം, ഒരു സമൂഹം വരുത്തുന്ന ചെറിയ പിഴവിനു ലോകം മുഴുവൻ ദുഃഖിക്കേണ്ടി വരും. രോഗവ്യാപനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കാൻ നാം വിചാരിച്ചാൽ സാധിക്കും. പ്രതിരോധത്തിന് ആദ്യമായി ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഇറപ്പാകൽ, പിപിഇ കിറ്റുകൾ, മാസ്ക്, എന്നിവ ആവശ്യത്തിന് സംഭരിക്കണം, രോഗികൾക്ക് മരുന്ന് കിട്ടുമെന്ന് ഉറപ്പാക്കണം, വിദഗ്ത ഡോക്ടർമാരുടെ സേവനം ഉറപ്പു വരുതണം.

ഭാഗ്യവശാൽ രോഗവ്യാപനം നടന്നില്ലെങ്കിൽ ഇതൊന്നും നഷ്ടമാവില്ല. നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയെ അതു പുഷ്ടിപെടുത്തും. മഹാമാരികളെ നേരിടാൻ എഴുപ്പവഴികളില്ല. ക്ഷമയുള്ള, ശാസ്ത്രീയമായ ഒതൊരുമയാണ് വേണ്ടത്. ഇന്നത്തെ തീരുമാനങ്ങളാകും ഭാവിയെ നിർണയിക്കുക. പ്രതിരോധമാണ് നമ്മുടെ ശക്തി. പ്രതിരോധമാണ് നമ്മുടെ മരുന്ന്.

ചിൻറോസ്
9 A സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം