സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/ കൊലയാളി കോവിഡ്
കൊലയാളി കോവിഡ്
കൊലയാളി കോവിഡിൻ കളികളൊന്നും മലയാളമക്കളോട് വേണ്ട വേണ്ട ശുചിത്വം കൈ മുതലായിട്ടുളളവർ ശാരീരികാകലം കൈവരിച്ചും സാമൂഹ്യവ്യാപനം തടഞ്ഞിടും നമ്മൾ സോപ്പിട്ട് നിന്നെ തുരത്തിടും മുഖാവരണം ധരിച്ച് നടന്നിടും ആതുര സേവനത്തിന് മാതൃകയാം നാട്ടിൽ മണ്ണിലെ മാലാഖമാരുടെ യത്നം ഫലവത്തായിടും മക്കളെ കാക്കിയിൽ കർക്കശർ കരളലിവുളളവർ കാക്കുന്നു ദൈവത്തിൻ സ്വന്തം നാട്
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |