സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/പരിസ്ഥിതി ക്ലബ്ബ്-17

പ്രകൃതി സുരക്ഷക്കായി ഭാവി തലമുറയെ ഒരുക്കുകയും അവരിൽ പ്രകൃതി സ്നേഹം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ പരിസ്ഥിതി ക്ളബ് പ്രവർത്തിക്കുന്നു. എല്ലാ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 നു വൃക്ഷത്തൈ വിതരണവും പോസ്റ്റർ നിർമാണ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.പ്ലാസ്റ്റിക് കാംപസ് എന്ന ലക്ഷ്യത്തോടെ വേസ്റ്റ് പ്ലാസ്റ്റിക് ശേഖരണവും ബോധവത്കരണവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.