അമ്മ     

മൺചിരാതിൻ തിരിനാളത്തിൽ
കണ്ട‍ു ഞാൻ ഒര‍മ്മതൻ മ‍ുഖം
തോളത്തിരിക്ക‍ുന്ന ക‍ുഞ്ഞിന്റെ
കരച്ചിൽ മാറ്റ‍ുവാൻ പരിശ്രമിക്ക‍ുന്നോരമ്മ
ഞാൻ ഓർത്തതെൻ അമ്മ തൻ മ‍ുഖം
ക‍ൂരിര‍ുട്ടിൻ വെളിച്ചത്തിൽ
പൊൻശോഭയായ് ചിരിത‍ൂകിട‍ുമെൻ അമ്മ
പാൽപ്പല്ല‍ു വീഴ‍ുമെൻ നേരത്തെന്നമ്മ
സ്വർഗത്തിലേക്ക‍ു പോയതെൻ അമ്മ
ഉറക്കത്തിൽ എന്നെ ചേർത്തിട‍ുമെൻ അമ്മ
ഞാൻ ഞെട്ടിയ നേരമെ മിന്നിമറയ‍ുന്നൊരമ്മ

 

ര‍ുദ്ര വി
7 B സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത