സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ഈ സന്യാസസഭയുടെ കീഴിൽ കേരളത്തിൽ ബധിരർക്കായി രണ്ടു സ്ഥാപനങ്ങളുണ്ട്. കോഴിക്കോട് സ്ഥിതി ചെയ്യുന്ന കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളും , വയനാട് പൂ മലയിലെ ലെ സെയിന്റ് റോസ് ല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളും. ഈ സ്ഥാപനത്തിന്റെ മാനേജർ സിസ്റ്റർ മാർഗരറ്റ് ആണ്. 2005 ൽ ഹൈസ്കൂളിന് എയ്ഡഡ് പദവി ലഭിച്ചു. ഹൈസ്കൂളിൽ ആകെ നാല് തസ്തികകൾ ആണ് ഉള്ളത് . ഫിസിക്കൽ സയൻസ് (ജിന്നി ഡേവിഡ് എം ) നാച്ചുറൽ സയൻസ് ( ഷിജി. സി.ജെ) സോഷ്യൽ സയൻസ് ( സിസ്റ്റർ സിമി ജോസഫ് ), ഇംഗ്ലീഷ് (ജെസി ജോസ് ) .
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു . 2021 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 8 കുട്ടികൾക്കും ഫുൾ എ പ്ലസ് ലഭിച്ചു എന്നത് അഭിനന്ദനാർഹമാണ് കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്പെഷ്യൽ സ്കൂൾ ആക്കി മാറ്റാൻ സാധിച്ചത് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ്.