സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.
🌹കളിസ്ഥലം
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ, ഔട്ട്ഡോർ കളികൾക്ക് ആവശ്യമായ ഉപകരണങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്.
🌹സ്മാർട്ട് ക്ലാസ് റൂം
ഒന്നുമുതൽ 10 വരെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആണ്. ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠനം കേൾവി പരിമിതിയെ മറികടക്കുവാനും പഠനം കൂടുതൽ എളുപ്പമുള്ളതാക്കുവാനും, കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.
🌹കമ്പ്യൂട്ടർ ലാബ്
ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാവി ജോലിസാധ്യതകൾ കൂടുതലും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളതായതിനാൽ കുട്ടികൾക്ക് കൂടുതൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
🌹 തയ്യൽ റൂം
വിവിധ ഭാഷകൾ പഠിക്കുന്നതിന് കുട്ടികൾക്കുള്ള പ്രയാസം മുന്നിൽകണ്ടുകൊണ്ട് ഹിന്ദി എന്ന വിഷയത്തിന് പകരമായി തയ്യൽ ക്ലാസുകൾ നൽകിവരുന്നു. ഇതിനാവശ്യമായ തയ്യൽ മുറിയും തയ്യൽ മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.
🌹ലൈബ്രറി റൂം
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ബുക്കുകൾ ഉൾക്കൊള്ളുന്ന ലൈബ്രറി സൗകര്യം ലഭ്യമാണ്
🌹 ഓഡിയോളജി ലാബ്
കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനും സ്പീച്ച് തെറാപ്പിയും ഓഡിറ്ററി ട്രെയിനിങ്ങും നൽകുന്നതിന് ആവശ്യമായ സൗണ്ട് പ്രൂഫ് ചെയ്ത ചെയ്ത ഓഡിയോമെട്രിക് റൂം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
🌹 സ്റ്റാഫ് റൂം
അധ്യാപക മീറ്റിങ്ങുകൾ നടത്തുന്നതിനും, ഫ്രീ ടൈം ഉചിതമായ രീതിയിൽ ചെലവഴിക്കുന്നതിനും ആവശ്യമായ വിശാലമായ സ്റ്റാഫ് റൂം സൗകര്യം ഉണ്ട്.
🌹സയൻസ് ലാബ്
സയൻസ് വിഷയത്തെ കൂടുതൽ അനുഭവവേദ്യമാകുന്ന തിനും experiment ചെയ്യുന്നതിനും ആവശ്യമായ സയൻസ് ലാബും അനുബന്ധ ഉപകരണങ്ങളും സ്കൂളിലുണ്ട്.
🌹ഹോസ്റ്റൽ
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.ഈ സ്കൂളിൻറെ ആരംഭം മുതലേ കുഞ്ഞുങ്ങൾക്ക് താമസിച്ചു പഠിക്കാൻ ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ ഹോസ്റ്റലിൽ കുട്ടികൾക്ക് 4നേരത്തെ സുഭിക്ഷമായ ഭക്ഷണവും താമസസൗകര്യവും ലഭിക്കുന്നുണ്ട് .കുട്ടികളെ സംരക്ഷിക്കാൻവാർഡൻ മാരും ആയമാരും ഭക്ഷണം പാകം ചെയ്യുന്ന വരും ബദ്ധശ്രദ്ധരാണ്.മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത് വളരെ വലിയ ആശ്വാസമാണ്. മാസത്തിലൊരിക്കൽ ഇ എൻ റ്റി , ഐ സ്പെഷലിസ്റ്റ്, നേഴ്സുമാർ എന്നിവരുടെ നേതൃത്വത്തിൽ ചെക്കപ്പ് നടന്നുവരുന്നുണ്ട്.
🌹 ശുചിമുറി
സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി
🌹 ഫിസിക്സ് ലാബ്
എല്ലാ ഉപകരണങ്ങളോടുകൂടിയ പ്രവർത്തനക്ഷമമായ ഫിസിക്സ് ലാബ് ഉണ്ട്.
🌹കെമിസ്ട്രി ലാബ്
15 കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന കെമിസ്ട്രി ലാബ് സജ്ജമാണ്.
🌹 കമ്പ്യൂട്ടർ ലാബ്
കുട്ടികൾക്ക് ആവശ്യമായ ഡസ്ക്ടോപ്, ലാപ്ടോപ്പ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്.
🌹ക്ലാസ് റൂം
വൈഫൈ കണക്ഷനോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം. ഓരോ ക്ലാസിനും ആവശ്യമായ ലാപ്ടോപ്പ് ഉണ്ട്.
🌹 ശുചിമുറി
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്.
🌹 ഓഡിറ്റോറിയം
മൈക്ക് സെറ്റ്, പ്രവർത്തനസജ്ജമായ ടിവി,ആവശ്യമായ കസേരകളും ഫർണിച്ചറുകളും അടങ്ങിയ ഓഡിറ്റോറിയം നിലവിലുണ്ട്.
🌹 ആവശ്യമായ ഫർണിച്ചറുകളോട് കൂടിയ ഓഫീസ് റൂം, സ്റ്റാഫ് റൂം കൂടാതെ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം എന്നിവ നിലവിലുണ്ട്.