സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ പ്രവർത്തനം തുടങ്ങി. സ്കൂളിൻെറ പ്രഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ ശ്രീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ ശ്രീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.
1996-ൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ഡോ. സി.എൽ. ജോസഫ്, ഡോ. സി.എൽ. ഫിലിപ്പ് എന്നിവർ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ. സി.പി. ജോസഫ് ചാത്ത൩ടത്തിൽ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവിൽ പള്ളിവക സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയുവാൻ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് പ്രസ്തുതവർഷം (ഡിസംബർ 30) പണി പൂർത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.
തലമുറകൾക്ക് അക്ഷരജ്ഞാനത്തിൻെറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കൾ ഇന്ന് ലോകത്തിൻെറ എല്ലാ ഭാഗത്തും നല്ല നിലയിൽ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെൻെറ് മൈക്കിൾസ് എൽ.പി.സ്കൂൾ 2015-16 അധ്യയനവർഷം ശതാബ്ദി ആഘോഷിച്ചു.