കൂ‍ടുതൽ അറിയാൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മണ്ണനാൽ നന്തികാട്ട് പൗലോസാണ് സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ സുര്യനാരായണ പിള്ളയും പ്രഥമ വിദ്യാർത്ഥി കെ. റ്റി സക്കറിയാസ് കലേക്കാട്ടിലും ആയിരുന്നു. തുടർന്ന് ശ്രീ .എം. സി വർഗീസ്, ശ്രീ . സി. എം ജോസഫ് ചെറുകര , ശ്രീ സി. കെ നാരായണൻ, സി. ബനീത്ത, സി. ഇവാഞ്ചലിസ്റ്റ്, സി. ജോസിറ്റ, സി. ജർമയിൻ, സി. തെരസ് പിണക്കാട്ട് , സി. റോസ് സെബാസ്റ്റ്യൻ, സി. മെർളി, സി. മേഴ്സി എസ്.എച്ച് എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇടവകക്കാരായ ശ്രീ. അബ്രഹാം വൈപ്പന, ശ്രീമതി ഏലി ചാണ്ടി വൈപ്പന, എം.പി മത്തായി മുടക്കാലിൽ , ശ്രീമതി ത്രേസ്യാമ്മ ജോസഫ് വൈപ്പന, ശ്രീ കെ.കെ ജോസഫ് കക്കാട്ടിൽ, ശ്രീമതി മേരി ജോസഫ് മുരിയങ്കരി എന്നിവർ ഈ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവരിൽപ്പെടുന്നു.

105 അടി നീളവും 18 ച. അടി നീളവും വീതിയുണ്ട് സ്കൂൾ കെട്ടിടത്തിന്. സ്കൂൾ വൈദ്യുതീകരിക്കുന്നതിന് ഡോ. അലക്സ് അബ്രഹാം, വൈപ്പന, ശ്രീ. ജോസഫ് കക്കാട്ടിൽ , ശ്രീ. ജോസഫ് തച്ചേട്ട്, ശ്രീധരൻനായർ നടുവിലേമഠം എന്നിവർ ഇക്കാര്യത്തിന് ഉദാരമായ സംഭാവനക്ൾ നൽകി. ശ്രീ വർക്കി വൈപ്പനയുടെ സ്മരണയ്കായി അദ്ദേഹത്തിന്റെ മക്കൾ ജലവിതരണ സൗകര്യം ഏർപ്പെടുത്തി.

1977ൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള സ്റ്റേജ് നിർമ്മിച്ചു. സി. ജോസിറ്റ പ്രഥമാധ്യാപികയായിരിക്കുമ്പോൾ 1992ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. അന്നു തന്നെ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ സ്കോളർഷിപ്പും ഏർപ്പെടുത്തി. അന്ന് റവന്യൂമന്ത്രിയായിരുന്ന ബഹു.മാണിസാറിന്റെ ഫണ്ടിൽ നിന്നും ക്യാബിൻ നിർമ്മിക്കുന്നതിനാവശ്യമായ തുകയും കംപ്യൂട്ടറും ലഭിച്ചു. പാചകപ്പുര നിർമ്മിക്കുന്നതിന്റെ ചിലവിലേക്കായി ശ്രീ.ജോസ് മാണിക്കനാംപറമ്പിലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ സഹധർമിണി 25000 രൂപ സംഭാവനചെയ്തു. പരേതനായ ഫാ. മാത്യു മുണ്ടുവാലയിൽ അവർകളാണ് പാചകപ്പുരയുടെ വെ‍ഞ്ചിരിപ്പു കർമം നിർവഹിച്ചത്. 2009ൽ സ്കൂൾ മാനേജർ മുൻകൈയെടുത്ത് ഓഫീസ് റൂം ടൈൽ ഇട്ടു മോടിയാക്കി.സ്കൂൾമുറ്റത്തേക്ക് വാഹനം കയറ്റുന്നതിനുള്ള സൗകര്യാർത്ഥം പി.റ്റി.എ പ്രസിഡന്റായിരുന്ന ശ്രീ. ജോഷി തേവർകുന്നേലിന്റെ നേതൃത്വത്തിൽ റാമ്പോടുകൂടിയ കവാടം പൂർത്തിയാക്കി. പി.റ്റി.എ ഫണ്ടിൽ നിന്നും ഇതിനുള്ള തുക വിനിയോഗിച്ചു. യൂറിൻ ഷെഡ് നിർമ്മാണവും ഈ കാലഘട്ടത്തിലാണ് നടന്നത്.